നിദ ഫാത്തിമ
അമ്പലപ്പുഴ: ദേശീയ സൈക്കിൾ പോളോ മത്സരത്തിന് പോയ വിദ്യാർഥിനി മരിച്ച സംഭവത്തിൽ അന്വേഷണം എങ്ങുമെത്തിയില്ല. സംഭവത്തിലെ ദുരൂഹത നീക്കാൻ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് മരിച്ച നിദ ഫാത്തിമയുടെ ബന്ധുക്കളും നാട്ടുകാരും രംഗത്ത് എത്തി.
മത്സരത്തിന് സംഘത്തിനെ അയച്ച സ്പോർട്സ് കൗൺസിലിനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്. നാഗ്പുരിലേക്ക് പുറപ്പെട്ട രണ്ട് ടീമുകളും സർക്കാറിന്‍റെ അനുമതി വാങ്ങിയിരുന്നിെല്ലന്ന് നിദയുടെ വീട്ടിലെത്തിയ മന്ത്രി റോഷി അഗസ്റ്റിനും പറഞ്ഞിരുന്നു. സൈക്കിൾ പോളോ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ളവർക്കെ മൽസരത്തിൽ പങ്കെടുക്കാൻ കഴിയൂ എന്നറിഞ്ഞിട്ടും രണ്ട് ടീമുകൾ പോയ സാഹചര്യം അന്വേഷിക്കണമെന്നും ബന്ധുക്കൾ പറയുന്നു.
അതേസമയം, വിദ്യാർഥിനി മരിച്ച് ആഴ്ചകൾ കഴിഞ്ഞിട്ടും ഒരു സഹായവും സർക്കാർ പ്രഖ്യാപിക്കാത്തതിലും പരാതി ഉണ്ട്. ആക്ഷേപങ്ങൾ പരിഹരിക്കാനും ദുരൂഹതകൾ ഒഴിവാക്കാനും സർക്കാർ അടിയന്തരമായി ഇടപെടണമെന്നും മത്സരത്തിന് പോയ വിദ്യാർഥികളെ കൗൺസലിങ്ങിന് വിധേയമാക്കണമെന്നും അല്ലാത്തപക്ഷം ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഗ്രാമപഞ്ചായത്തംഗം യു.എം. കബീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.