മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫർ പയ്യേരി വിശ്വനാഥൻ അന്തരിച്ചു

കോഴിക്കോട്: മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫറായിരുന്ന പയ്യേരി വിശ്വനാഥൻ (73) നല്ലളം ഡീസൽ പ്ലാന്റിനു സമീപത്തെ വസതിയിൽ അന്തരിച്ചു. 1976 മുതൽ 2004 വരെ 28 വർഷം മാതൃഭൂമിയിൽ ജോലി ചെയ്തു. ന്യൂസ് ഫോട്ടോഗ്രാഫി രംഗത്ത് ശ്രദ്ധേയനായ വിശ്വനാഥന് 1991 ൽ സന്തോഷ് ട്രോഫിയിലെ മികച്ച സ്പോർട്സ് ഫോട്ടോഗ്രാഫർക്കുള്ള പുരസ്കാരം  ലഭിച്ചു.

സ്റ്റുഡിയോ ഫോട്ടോഗ്രാഫറെന്ന നിലയിൽ 12 വർഷത്തിലേറെ നീണ്ട അനുഭവസമ്പത്തുമായി മാതൃഭൂമിയിലെത്തിയ വിശ്വനാഥൻ സ്പോർട്സ്, സിനിമ എന്നീ മേഖലകളിലെല്ലാം ഫോട്ടോഗ്രാഫറെന്ന നിലയിൽ ഏറെക്കാലം നിറഞ്ഞ സാന്നിദ്ധ്യമായിരുന്നു.

ഭാര്യ.രാജലക്ഷ്മി, മക്കൾ: ബിന്ദു, പി.സന്ദീപ്, (സീനിയർ ഫോട്ടോഗ്രാഫർ ,മാധ്യമം ,കണ്ണൂർ, ) സിന്ദു. മരുമക്കൾ: അനിൽകുമാർ (റെയിൽവേ) ,സുബിജ, സുധീഷ്. സഹോദരൻ പയ്യേരി ജയൻ. ശവസംസ്ക്കാരം വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ

Tags:    
News Summary - death news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.