ദേശീയപാതയിലെ കുഴിയിൽ വീണുള്ള മരണം: കരാർ കമ്പനിക്കെതിരെ കേസ്

കൊച്ചി: നെടുമ്പാശ്ശേരി ദേശീയപാതയിലെ കുഴിയിൽ വീണുള്ള മരണത്തിൽ കേസെടുത്ത് പൊലീസ്. കരാർ കമ്പനിയായ ഗുരുവായൂർ ഇൻഫ്രാസ്ട്രെക്ചർ ലിമിറ്റഡിനെതിരെയാണ് കേസ്. മനപൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. റോഡ് അറ്റകൂറ്റപണി നടത്തുന്നതിൽ കരാർ കമ്പനിക്ക് വിഴ്ചപ്പറ്റിയെന്ന് പൊലീസ് അറിയിച്ചു. 18 വർഷത്തെ അറ്റകൂറ്റപ്പണി നടത്താൻ കരാർ കമ്പനിക്ക് ബാധ്യതയുണ്ട്. ഇതിൽ കമ്പനി വീഴ്ചവരു​ത്തിയെന്ന് പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി ദേശീയപാതയിലുണ്ടായ അപകടത്തിൽ അങ്കമാലി ബദരിയ ഹോട്ടലിലെ ജീവനക്കാരനായ ഹാഷിമാണ് മരിച്ചത്. ജോലി കഴിഞ്ഞ് മടങ്ങവെയാണ് ഹാഷിം അപകടത്തില്‍പ്പെട്ടത്. നെടുമ്പാശേരി മാർ അത്തനേഷ്യസ് സ്കൂളിന് മുന്നിലെ കുഴിയിൽ വീണ ഹാഷിമിനുമേൽ മറ്റൊരു വാഹനം കയറിയിറങ്ങുകയായിരുന്നു. ഹാഷിം സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.

അപകടമരണത്തില്‍ ദേശീയപാതാ അതോറിറ്റി അധികൃതർക്കെതിരെയും കോൺട്രാക്ടർക്കെതിരെയും കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും മരിച്ച ഹാഷിമിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യമുയർന്നിരുന്നു. ഇതിന് പിന്നാലെ ദേശീയപാതയിലെ കുഴികൾ അടക്കേണ്ടതിന്റെ ഉത്തരവാദിത്തം പൊതുമരാമത്ത് വകുപ്പിനില്ലെന്നും ഇക്കാര്യത്തിൽ ഇടപെടേണ്ടത് ദേശീയപാത അതോറിറ്റിയും കേന്ദ്രസർക്കാറുമാണെന്ന പ്രസ്താവനയുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തിയിരുന്നു.

Tags:    
News Summary - Death in pothole on National Highway: Case against contract company

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.