????????? ??????? ?????? ????

മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

താനൂർ:മത്സ്യബന്ധനത്തിനു പോയ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ചെറുവള്ളം മറിഞ്ഞു കാണാതായ പുതിയ കടപ്പുറം സ്വദേശി കണ്ണപ്പ​​െൻറപുരക്കൽ സലാമിൻ്റെ (40) മൃതദേഹം കണ്ടെത്തി.  വെള്ളിയാഴ്ച്ച രാവിലെ 11 മണിയോടെ കൂട്ടായി പണ്ടായി  ഭാഗത്ത് നിന്ന് മത്സ്യതൊഴിലാളികൾക്കാണ് മൃതദേഹം ലഭിച്ചത്. താനൂർ ഹാർബറിൽ എത്തിച്ച മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. താനൂർ എസ്.എച്ച്.ഒ പ്രമോദ് ഇൻക്വസ്റ്റ് നടത്തി .

ചെച്ചാഴ്ച്ച രാവിലെ ആറ് മണിയോടെ സുഹൃത്തായ സാവാനാജിൻ്റെ പുരക്കൽ സാജി(38)ക്കൊപ്പം മത്സ്യ ബന്ധനത്തിനിറങ്ങിയ ചെറുവഞ്ചി ശക്തമായ തിരയിൽ പ്പെട്ട് മറിയുകയായിരുന്നു. വഞ്ചിയുടെ ഒരു ഭാഗത്ത് പിടിച്ച് നന്ന സാജി അൽഭുതകരമായി രക്ഷപ്പെടുകയായിരുന്നു. 

വ്യാഴാഴ്ച രാവിലെ തുടങ്ങിയ തിരച്ചില്‍ രാത്രി വൈകിയും തുടർന്നു. നേവിയുടെ എയർ ക്രാഫ്റ്റ് തിരച്ചിലിന് എത്തിയിരുന്നു. കോസ്റ്റ് ഗാര്‍ഡ്, തീരദേശ പോലീസ് എന്നിവയുടെ ബോട്ടുകളും മത്സ്യതൊഴിലാകളും കടലില്‍ തിരച്ചിലിന് നേതൃത്വം നൽകി. 

പുതിയ കടപ്പുറം മദ്രസക്ക് പടിഞ്ഞാറ് ഭാഗം പരേതരായ കമ്മുകുട്ടി ബാവ, കദീജ ദമ്പതികളുടെ മകനാണ് സലാം. ഭാര്യ: ലൈല. മക്കൾ: ഷംല, അസ്ലം, മിർഷ. സഹോദരങ്ങൾ: ലത്തീഫ് , കുഞ്ഞിമരക്കാർ, ആബിദ്, സക്കിന, സലീന. 

Tags:    
News Summary - deadbody found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.