Posted On
date_range Updated On
date_range കാസർകോട് രണ്ടുപേർ ട്രെയിൻ തട്ടി മരിച്ചു
കാസർകോട്: പള്ളത്ത് റെയിൽവേ പാളത്തിനു സമീപം രണ്ട് യുവാക്കള്‍ തീവണ്ടി തട്ടി മരിച്ചനിലയില്‍. മരിച്ചവരിൽ ഒരാൾ നെക്രാജെ സ്വദേശിയാണെന്ന് സൂചനയുണ്ട്. മറ്റെയാളെ തിരിച്ചറിഞ്ഞിട്ടില്ല. 20 വയസിനടുത്ത് പ്രായമുണ്ട്.
ചൊവ്വ പുലര്‍ച്ചെ 5.20നുള്ള ഗുഡ്‌സ് ട്രെയിന്‍ ഇടിച്ചാണ് അപകടം എന്ന് കരുതുന്നു. ലോക്കോപൈറ്റ് വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്ത് പരിശോധന നടത്തിയത്.
ഒരു മൃതദേഹം ട്രാക്കിനു നടുവിലും രണ്ടാമത്തെ മൃതദേഹം ട്രാക്കിന്റെ അരികിലുമാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരില്‍ ഒരാളെ കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇയാളുടെ ബന്ധുക്കളെത്തി തിരിച്ചറിയാനുള്ള ശ്രമത്തിലാണ്.
ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തുനിന്നും കാണാതെ പോയ രണ്ട് മൊബൈല്‍ ഫോണുകളും സംഭവ സ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.