Posted On
date_range Updated On
date_range കാസർകോട് നിന്ന് കാണാതായ രണ്ടര വയസുകാരന്റെ മൃതദേഹം കണ്ടെത്തി
കാസർകോട്: ചെങ്കള ചേരൂര്‍ കടവിൽ നിന്നു കാണാതായ രണ്ടര വയസുകാരൻ സെയ്ബാൻെറ മൃതദേഹം കണ്ടെത്തി. തളങ്കര ഹാർബറിന് സമീപത്തു നിന്നാണ് മൃതദേഹം ലഭിച്ചത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരിക്കെയാണ് സെയ്ബാനെ കാണാതായത്. വീടിനു സമീപമുള്ള ചന്ദ്രഗിരി പുഴയിലെ ഒഴുക്കിൽ പെട്ടാണ് അപകടമുണ്ടായത് എന്നാണ് പൊലീസിന്റെ നിഗമനം.
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വിദ്യാനഗർ ചേരൂര്‍ കടവിൽ കബീര്‍ - റുഖ്‌സാന ദമ്പതികളുടെ മകനാണ് സെയ്ബാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.