Posted On
date_range Updated On
date_range തൃശൂരിൽ പാടശേഖരത്തിൽ വയറ്റിൽ കുത്തേറ്റ നിലയിൽ മൃതദേഹം
തൃശൂർ: തൃശൂരിൽ പാടശേഖരത്തിൽ വയറ്റിൽ കുത്തേറ്റ നിലയിൽ മൃതദേഹം കണ്ടെത്തി. മണ്ണുത്തി കുറ്റമുക്കിനു സമീപത്തെ പാടശേഖരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തമിഴ്‌നാട് സ്വദേശിയുടേതാണ് മൃതദേഹം എന്നാണ് സംശയം.
വയറ്റിൽ കുത്തേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അടിവസ്ത്രം മാത്രം ധരിച്ച നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. രാവിലെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ടെത്തിയത്. ഇവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മണ്ണുത്തി പൊലീസ് എത്തി മൃതദേഹം മോർച്ചറിയിലേക്കു മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.