തിരുവനന്തപുരം: ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന കോൺഗ്രസിൽ തിങ്കളാഴ്ച നിർണായക ചർച്ച. മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും നാളെ കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവും കൂടിക്കാഴ്ച നടത്തും.
വെള്ളിയാഴ്ച മുതിർന്ന നേതാക്കളുമായി നിശ്ചയിച്ചിരുന്ന ചർച്ച അവരുടെ അസൗകര്യം കാരണം നാളത്തേക്ക് മാറ്റുകയായിരുന്നു. ഇൗ മാസം മധ്യത്തോടെ പുതിയ ഡി.സി.സി അധ്യക്ഷന്മാരുടെ പട്ടിക പുറത്തിറക്കാനാണ് ശ്രമിക്കുന്നത്.
അതിെൻറ ഭാഗമായി രാഷ്ട്രീയകാര്യ സമിതിയംഗങ്ങൾ, എം.എൽ.എമാർ എന്നിവരുമായുള്ള ചർച്ചകൾ ഏകദേശം പൂർത്തിയായി.
ചുരുക്കം ചിലരൊഴികെ എം.പിമാരുമായി കെ.പി.സി.സി പ്രസിഡൻറ് ആശയവിനിമയം നടത്തി. ജില്ലയിലും അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കേണ്ടവരുടെ കരട് പട്ടിക ഏകദേശം തയാറായിട്ടുണ്ട്. ഇക്കാര്യത്തിൽ അഭിപ്രായം അറിയുന്നതിനും നിർേദശങ്ങൾ സ്വീകരിക്കുന്നതിനുമാണ് തിങ്കളാഴ്ചത്തെ ചർച്ച. പട്ടിക അംഗീകരിക്കുംമുമ്പ് തങ്ങളുമായി കൂടിയാലോചന വേണമെന്ന് സംസ്ഥാനത്തുനിന്നുള്ള ഒരു സംഘം എം.പിമാർ എ.െഎ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ വഴി ഹൈകമാൻഡിനെ അറിയിച്ചിട്ടുണ്ട്.
കേരളത്തിൽ ഇനി ആദ്യം നടക്കേണ്ടത് ലോക്സഭ തെരഞ്ഞെടുപ്പ് ആയതിനാൽ തങ്ങളുമായി ആലോചിക്കണമെന്നാണ് അവരുടെ ആവശ്യം. എം.പിമാർക്ക് പരിഗണന നൽകിയാൽ, പട്ടിക അതേപടി അംഗീകരിക്കപ്പെടണമെന്നില്ല. അങ്ങനെ വന്നാൽ പട്ടിക ഉടൻ പ്രഖ്യാപിക്കാൻ കഴിഞ്ഞേക്കില്ല.
പ്രതിപക്ഷ നേതൃസ്ഥാനത്തും കെ.പി.സി.സി അധ്യക്ഷസ്ഥാനത്തും പുതുമുഖങ്ങളെ നിയോഗിച്ചിട്ടും പ്രതീക്ഷിച്ചപോലെ പ്രവർത്തനം മുന്നോട്ടുപോകുന്നില്ല, നിയമസഭ സമ്മേളനം നടക്കുന്നതിനിടെ രണ്ട് മന്ത്രിമാർക്കെതിരെ മികച്ച ആയുധം കിട്ടിയിട്ടും വേണ്ടവിധം ഉപയോഗിക്കാതെ അനാവശ്യമായി സർക്കാറിന് വഴങ്ങുന്നു തുടങ്ങിയ പരാതി പ്രതിപക്ഷ നേതാവിനെതിരെ എം.എൽ.എമാർക്കിടയിൽതന്നെയുണ്ട്. പ്ലസ് വൺ സീറ്റ് വിഷയത്തിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയതിനാൽ വിദ്യാഭ്യാസമന്ത്രിയുടെ മറുപടി കേട്ടിരിക്കേണ്ട ഗതികേടുണ്ടായത് പിഴവാണെന്നാണ് പരാതി.
വിദ്യാഭ്യാസമന്ത്രിക്കെതിരെ സംസ്ഥാന വ്യാപകമായി സമരം നടത്തുന്നതിന് െതാട്ട് തലേദിവസത്തെ ഇൗ വീഴ്ചമൂലം സമരംപോലും അപ്രസക്തമായി, വനം മന്ത്രിക്കെതിരായ ഫോൺ വിളി വിവാദത്തിൽ സർക്കാറിനെ പ്രതിരോധത്തിലാക്കുന്നതിൽ വീഴ്ച സംഭവിച്ചു എന്നീ അഭിപ്രായങ്ങളും െപാതുവെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.