കേടായ അരി സപ്ലൈ​കോ ശുദ്ധീകരിക്കും; 116.38 മെട്രിക് ടൺ കുഴിച്ചുമൂടും

പാലക്കാട്: കേടുവന്ന കോടിക്കണക്കിന്​ രൂപയുടെ അരി ശുദ്ധീകരിച്ച്​ ഉ​പയോഗിക്കാൻ നടപടിയുമായി സ​ൈപ്ല​േകാ. പരീക്ഷണാടിസ്ഥാനത്തിൽ നെടുമങ്ങാട് എൻ.എഫ്.എസ്.എ ഗോഡൗണിലെ 400 മെട്രിക് ടൺ അരി മിൽ ക്ലീൻ ചെയ്യാൻ നേരത്തേ അനുമതി നൽകിയിരുന്നു. ബാക്കിയുള്ള 9714.06 ക്വിൻറൽ ഭക്ഷ്യധാന്യമാണ് നന്നാക്കാൻ അനുമതിയായത്. തീർത്തും ഉപയോഗിക്കാൻ കഴിയാത്ത 116.381 മെട്രിക് ടൺ ഭക്ഷ്യധാന്യം കുഴിച്ചുമൂടും.

ഉദ്യോഗസ്ഥ അലംഭാവം മൂലം നശിച്ച കോടിക്കണക്കിന്​ രൂപയുടെ റേഷൻ ഭക്ഷ്യധാന്യങ്ങളാണ്​ മിൽ ക്ലീനിങ്​ നടത്തി സംസ്​കരിക്കുന്നത്​. സാങ്കേതിക സമിതി പരിശോധന നടത്തി കണ്ടെത്തിയ അരി മില്ലുകളിലേക്ക് എത്തിക്കാൻ നടപടിയായി. പത്തനംതിട്ട, എറണാകുളം ജില്ലകളിലെ രണ്ട്​ സ്വകാര്യ മില്ലുകൾക്കാണ് ക്ലീനിങ്​ ചുമതല.

വീക്കിലി ഔട്ട് ടേൺ അളവായി യഥാക്രമം 60, 75 ടൺ അരി വീതം നന്നാക്കി തിരികെ നൽകാണ് സപ്ലൈകോ ആവശ്യപ്പെട്ടിരിക്കുന്നത്. തിരികെ ലഭിക്കുന്ന സ്​റ്റോക്​ ഉടൻ വിതരണം നടത്താനും നിർദേശമുണ്ട്.

പൊതുവിതരണ ശൃംഖല വഴി വിതരണം നടത്താൻ സർക്കാർ അനുവദിച്ച 1139.381 മെട്രിക് ടൺ ഭക്ഷ്യധാന്യമാണ് ഒരുവിഭാഗം ജീവനക്കാരുടെ നിരുത്തരവാദിത്തംമൂലം വിതരണയോഗ്യമല്ലാതായത്. മൊത്തം 2703.763 മെട്രിക് ടൺ ധാന്യമാണ് ഗുണനിലവാരം കുറഞ്ഞതായി സർക്കാർ നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തിയത്. 

Tags:    
News Summary - Damaged rice supplyco will be cleaned; 116.381 MT will be buried

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.