കാട്ടാന ക്ഷേത്രത്തിൽ നാശനഷ്ടം വരുത്തിയപ്പോൾ

കാട്ടാനയുടെ ആക്രമണത്തിൽ ക്ഷേത്രത്തിൽ നാശനഷ്ടം

മാനന്തവാടി: ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാന ക്ഷേത്രത്തിലെത്തി തിടപ്പള്ളിയുടെ വാതില്‍ തകര്‍ത്ത് നിലവിളക്കുകളും മറ്റ് ക്ഷേത്ര സാധനങ്ങളും നശിപ്പിച്ചു. തലപ്പുഴ പുതിയിടം മുനീശ്വന്‍ കോവില്‍ ക്ഷേത്രത്തിലാണ് ആന നാശനഷ്ടം വരുത്തിയത്. മുനീശ്വരന്‍ ക്ഷേത്രത്തില്‍ കാട്ടാനയുടെ ആക്രമണം ഇത് രണ്ടാം തവണയാണ്.

തിടപ്പള്ളിയുടെ വാതില്‍ തകര്‍ത്ത് നിലവിളക്കുകള്‍, ഉരുളികള്‍, പൂജയ്ക്ക് ഉപയോഗിക്കുന്ന സാധന സാമഗ്രികള്‍, ഗ്യാസ് സ്റ്റൗ, മറ്റ് ക്ഷേത്ര ഉപകരണങ്ങള്‍ എന്നിവ നശിപ്പിച്ചു. 40000-ത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷനില്‍ ക്ഷേത്രം ഭാരവാഹികള്‍ പരാതി നല്‍കി.

Tags:    
News Summary - damage to the temple in wild elephant's attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.