തിരുവനന്തപുരം: കോടതി നടപടികളുമായി ബന്ധപ്പെട്ട വിക്കിപീഡിയ പേജ് നീക്കം ചെയ്യാൻ ഉത്തരവിട്ട ഡൽഹി ഹൈകോടതി ഉത്തരവ് റദ്ദാക്കിയ സുപ്രീംകോടതി വിധി രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യവും പൗരന്റെ അഭിപ്രായ സ്വാതന്ത്യവും സംരക്ഷിക്കുന്നതിൽ പ്രധാന നാഴികക്കല്ലാണെന്ന് സ്വതന്ത്ര ജനാധിപത്യ വിജ്ഞാന സഖ്യം (ഡി.എ.കെ.എഫ്) സംസ്ഥാന പ്രസിഡൻറ് കെ. അൻവർ സാദത്തും ജനറൽ സെക്രട്ടറി ടി. ഗോപകുമാറും അഭിപ്രായപ്പെട്ടു.
ജസ്റ്റിസ് അഭയ് എസ്. ഓക്കയും ജസ്റ്റിസ് ഉജ്വൽ ഭുയാനും അടങ്ങിയ ബെഞ്ച്, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും പ്രാധാന്യവും വിവരങ്ങൾ അറിയാനുള്ള ജനങ്ങളുടെ അവകാശവും വിധിയിൽ ഊന്നിപ്പറയുന്നുണ്ട്.
ഉള്ളടക്കം നീക്കംചെയ്യാൻ മാധ്യമങ്ങളോട് പറയുന്നത് കോടതിയുടെ ജോലിയല്ലെന്നും വ്യക്തമാക്കി. ഡിജിറ്റൽ യുഗത്തിൽ, കോടതികൾ പൊതുനിരീക്ഷണത്തിനും സംവാദത്തിനും വിമർശനത്തിനും തുറന്നിരിക്കണമെന്നും നീതിന്യായ വ്യവസ്ഥ ഉൾപ്പെടെ ഏതു സംവിധാനത്തിന്റെയും മെച്ചപ്പെടുത്തലിന് ആത്മപരിശോധന പ്രധാനമാണെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.