Posted On
date_range Updated On
date_range ടൗട്ടെ: മുംബൈയിൽ ബാർജുകൾ മുങ്ങി നിരവധി പേരെ കാണാതായി; 177 പേരെ രക്ഷിച്ചു
മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിൽ പെട്ട് ഒ.എൻ.ജിസിയുടെ ബാർജുകൾ മുങ്ങി. ഉച്ചക്ക് 12 മുക്കാലോടെ 177 പേരെ നാവികസേന രക്ഷപ്പെടുത്തി. നാവികസേനയുടെ ഐ.എൻ.എസ് തൽവാറും ഹെലികോപ്ടറുമാണ് രക്ഷാപ്രവർത്തനത്തിനായി എത്തിയത്. 273 പേരാണ് ബാർജിലുണ്ടായിരുന്നത്. രക്ഷപ്പെടുത്തിയവരെ മുംബൈയിൽ എത്തിച്ചു.
അപകടത്തിൽ കാണാതായവരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ചുഴലിക്കാറ്റിനോടൊപ്പം ശക്തമായ തിരയും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ഒ.എൻ.ജി.സിയുടെ 'പി 305' ബാർജ് തിങ്കളാഴ്ച ഉച്ചയോടെയാണ് മുംബൈയിലെ ഹീര ഓയിൽ ഫീൽഡിൽ നിയന്ത്രണം നഷ്ടമായി ഒഴുകിയത്. ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്ന് ഗുജറാത്തിൽ മൂന്ന് പേർ മരിച്ചതായി മുഖ്യമന്ത്രി വിജയ് രൂപാണി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.