???????? ?????????????? ?????? (??? ??????)

പ്രാരാബ്​ധങ്ങൾക്കിടയിലും റഷീദിന്​ സൈക്കിൾ ഹരം

പത്തനംതിട്ട: ജീവിത പ്രാരബ്​ധങ്ങൾക്കിടയിലും റഷീദിന്​ സൈക്കിൾ അഭ്യാസം ഹരം. പത്തനംതിട്ട വലഞ്ചുഴി തോണ്ടമണ്ണിൽ സർക്കസ്​ രാജനെന്ന റഷീദ്​ (68) 14 വർഷമായി സൈക്കിൾ അഭ്യാസവുമായി കേരളത്തി​​െൻറ മുക്കിലും മൂലയിലും എത്തി വിസ്​മയിപ്പിച്ചിട്ടുണ്ട്​​. ശാരീരിക അവശതകൾ കാരണം ഇപ്പോൾ അഭ്യാസപ്രകടനങ്ങൾക്ക്​ ദൂരെ പോകാറില്ല. 

ടൗണിൽ വർഷങ്ങൾക്ക്​ മുമ്പ്​ ഡ്രൈവറായിരുന്ന റഷീദിന്​ ഏതു വാഹനവും ഓടിക്കാനറിയാം. സർക്കസ്​ കമ്പനിയുടെ അഭ്യാസങ്ങൾ കണ്ടതോടെയാണ്​ താൽപര്യം തുടങ്ങിയത്​. വൈകാതെ ഒരു സൈക്കിൾ സംഘടിപ്പിച്ച്​ പതുക്കെ സർക്കസ്​ അഭ്യാസങ്ങളി​ലേക്ക്​ കടന്നു. ജനം ​കൈയടിച്ച്​ ​പ്രോത്സാഹിപ്പിച്ചതോടെ സൈക്കിളുമായി കവലകൾ ​േതാറും സഞ്ചരിച്ച്​ പരിപാടികൾ അവതരിപ്പിക്കാൻ തുടങ്ങി.

സർക്കസ്​ നടത്തുന്ന സ്ഥലത്ത്​ തലേന്ന്​ പോയി നോട്ടീസ്​ ഒട്ടിച്ച്​ അറിയിപ്പ്​ നൽകുന്നതായിരുന്നു രീതി. കാണികൾ തറയിലേക്ക്​ ഇട്ടുകൊടുക്കുന്ന നോട്ടുകൾ സൈക്കിൾ അഭ്യാസത്തിനിടെ റഷീദ്​ ചെവിയും നാക്കും മൂക്കും ഉപയോഗിച്ച്​ എടുക്കും. സർക്കസ്​ തുടങ്ങും മുമ്പ്​ ഒരു ചെറിയ ടിൻ സൈക്കിളി​​െൻറ ചക്രത്തിൽ വലിച്ചു​കെട്ടും. ചക്രം കറങ്ങു​േമ്പാൾ ഇതിൽനിന്ന്​ ഉയരുന്ന ശബ്​ദം കേട്ടാണ്​ ആളുകൾ കൂടുന്നത്.​ ​െസെക്കി​ളി​​െൻറ ഹാൻഡിലിൽ കമിഴ്​ന്നും മലർന്നും​ കിടന്ന്​ ഓടിക്കും.

ഒറ്റക്കാലിൽ സൈക്കിൾ അതിവേഗം ചവിട്ടും. സീറ്റിൽ നടുഭാഗം ഉറപ്പിച്ച്​ രണ്ടു​ കാലും ഹാൻഡിലിൽവെച്ച്​ വേഗത്തിൽ സൈക്കിൾ ഓടിച്ചു പോകുന്നതും കാണികളെ വിസ്​മയിപ്പിച്ചിരുന്നു. ഇപ്പോൾ പ്രായത്തി​​െൻറ ബുദ്ധിമുട്ടുകളുണ്ട്​. വരുമാന മാർഗങ്ങൾ ഇല്ലാതായ​േതാടെ ജീവിതം നരകതുല്യമായതായി റഷീദ്​ പറഞ്ഞു. ഭാര്യ ഫാത്തിമ ബീവി രോഗിയുമാണ്​. നാട്ടുകാർ നൽകുന്ന ചെറിയ സഹായം കൊണ്ടാണ്​ ജീവിക്കുന്നത്​. 

Tags:    
News Summary - cycle day news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.