കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്ത്, കവർച്ചശ്രമവുമായി ബന്ധപ്പെട്ട കേസിൽ ഇനി ഇരുപതോളം പേരെകൂടി ചോദ്യം െചയ്യാൻ കസ്റ്റംസ്. കൊണ്ടോട്ടി ഡിവൈ.എസ്.പി കെ. അഷ്റഫിെൻറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്ത പ്രതികളെയും ഒപ്പം സ്വർണക്കടത്തിന് പണം മുടക്കിയ കോഴിക്കോട്ടെ കവർച്ച ആസൂത്രണംെചയ്ത കണ്ണൂരിലെ ചിലരെയുമാണ് ചോദ്യം െചയ്യുന്നത്.
ഇതിെൻറ ഭാഗമായി താമരശ്ശേരി കുടുക്കിലുമ്മാരത്തെ നാദിർ, ജയ്സൽ, അബ്ദുസ്സലാം, അബ്ദുൽ ജലീൽ എന്നിവർക്ക് കൊച്ചിയിലെ കസ്റ്റംസ് പ്രിവൻറിവ് വിഭാഗം നോട്ടീസ് അയച്ചു. ജൂലൈ 26ന് കൊച്ചി ഓഫിസിൽ ചോദ്യംെചയ്യലിന് ഹാജരാകാനാണ് നിർദേശിച്ചത്. കൂടുക്കിലുമ്മാരം സംഘത്തിെൻറ വീടുകളിൽ കഴിഞ്ഞദിവസം കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. നേരത്തെ അറസ്റ്റിലായ കണ്ണൂരിലെ അർജുൻ ആയങ്കിയുടെ സുഹൃത്ത് ആകാശ് തില്ലങ്കേരിയെ തിങ്കളാഴ്ചയും ചോദ്യംചെയ്യും.
പൊലീസ് അറസ്റ്റ് ചെയ്തവരുടെ വിവരങ്ങൾ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. കുറ്റകൃത്യത്തിൽ ഒാരോരുത്തർക്കുമുള്ള പങ്ക് പരിശോധിച്ച് പ്രത്യേകം ചോദ്യവലി തയാറാക്കിയാണ് വിശദ ചോദ്യംചെയ്യൽ. രാമനാട്ടുകരയില്‍ അഞ്ചുപേര്‍ മരിച്ച ദിവസം വിദേശത്തുനിന്ന് കരിപ്പൂരിലെത്തിച്ച സ്വര്ണത്തിെൻറ ഉടമസ്ഥർ കൊടുവള്ളി, താമരശ്ശേരി ഭാഗത്തുള്ളവരാണ്.
കരിപ്പൂരിലെത്തിക്കുന്ന സ്വര്‍ണം നിരന്തരം കസ്റ്റംസ് പിടികൂടുകയോ കവരുകയോ ചെയ്യുന്ന സാഹചര്യത്തിലായിരുന്നു അകമ്പടി പോകാനായി ക്വട്ടേഷന്‍ നല്‍കിയത്. സ്വര്‍ണം വിദേശത്തുനിന്ന് അയച്ചവരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് കുടുക്കിലുമ്മാരം സംഘത്തെയടക്കം ചോദ്യം ചെയ്യുന്നത്്. നിലവിൽ അർജുൻ ആയങ്കി, ഭാര്യ അമല, ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി മുഹമ്മദ് ഷാഫി, അജ്മൽ, സ്വർണം എത്തിച്ച മുഹമ്മദ് ഷഫീഖ് തുടങ്ങിയവരെയാണ് കസ്റ്റംസ് ചോദ്യം െചയ്തത്. ഇതിൽ പലരും അറസ്റ്റിലുമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.