തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിലെ മുഖ്യആസൂത്രക സ്വപ്ന സുരേഷിന്‍റെ ഫ്ലാറ്റിൽ റെയ്ഡ്. തിരുവനന്തപുരം അമ്പലമുക്കിലെ ഫ്ലാറ്റിൽ കസ്റ്റംസാണ് പരിശോധന നടത്തിയത്.
ഫ്ലാറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ കണ്ടെടുത്തു. രണ്ടു ദിവസം മുമ്പാണ് സ്വപ്ന ഫ്ലാറ്റ് വിട്ടതെന്ന് പരിശോധനയിൽ വ്യക്തമായി. രണ്ടു ദിവസം മുമ്പ് സ്വപ്ന ഫ്ലാറ്റിൽനിന്ന് ഇറങ്ങുന്ന ദൃശ്യങ്ങളാണ് കസ്റ്റംസിന് ലഭിച്ചത്.
ഞായറാഴ്ചയാണ് വിമാനത്താവളത്തിലെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി കടത്താന്‍ ശ്രമിച്ച 30 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. എയര്‍ കാര്‍ഗോയില്‍ മണക്കാടുള്ള യു.എ.ഇ കോണ്സുലേറ്റിെല കോണ്‍സുലേറ്ററുടെ പേരിലെത്തിയ ഡിപ്ലോമാറ്റിക് ബാഗേജിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. സംഭവത്തിൽ കോൺസുലേറ്റിലെ മുൻ ജീവനക്കാരനായിരുന്ന സരിത്ത് പിടിയിലായി. കോൺസുലേറ്റിലെ ഐ.ടി വിഭാഗം മുൻ ജീവനക്കാരി സ്വപ്ന സുരേഷിനും പങ്കുണ്ടെന്ന് സരിത്ത് മൊഴി നൽകുകയായിരുന്നു.
ഇതോടെ സ്വപ്ന സുരേഷിനെ ഐ.ടി വകുപ്പ് പിരിച്ചുവിട്ടു. ഇതിനുപിന്നാലെയാണ് സ്വപ്ന സുരേഷിന്‍റെ ഫ്ലാറ്റിൽ റെയ്ഡ് നടത്തിയത്.
തിരുവനന്തപുരം യു.എ.ഇ കോൺസുലേറ്റിലെ മുൻ ജീവനക്കാരിയായ സ്വപ്ന നിലവിൽ സംസ്ഥാന ഐ.ടി വകുപ്പിന് കീഴിലെ കെ.എസ്.ഐ.ടിയിൽ ഓപ്പറേഷനൽ മാനേജറായിരുന്നു. ഒളിവിൽ പോയ സ്വപ്നക്കായി കസ്റ്റംസ് സംഘം അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.