തലശ്ശേരി: പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കെ മരിച്ച തമിഴ്നാട് സേലം ആണ്ടിപ്പേട്ട സ്വദേശി കാളിമുത്തുവിന്‍െറ മൃതദേഹം തലശ്ശേരിയിലെ പൊതു ശ്മശാനത്തില്‍ സംസ്കരിച്ചു. ബന്ധുക്കളെ കണ്ടത്തെുന്നതിനായി പൊലീസ് തമിഴ്നാട്ടില്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം മൃതദേഹം സംസ്കരിച്ചത്. ആണ്ടിപ്പേട്ടയിലെ വോട്ടര്‍ പട്ടികയുള്‍പ്പെടെ പരിശോധിച്ചെങ്കിലും ഇയാളെക്കറിച്ച് ഒരു വിവരവും പൊലീസിന് ലഭിച്ചില്ല. തുടര്‍ന്നാണ് പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം തലശ്ശേരിയിലത്തെിച്ച് സംസ്കരിച്ചത്.
കാളിമുത്തുവിന്‍െറ ബന്ധുക്കളെ കണ്ടത്തൊനുള്ള ശ്രമം തുടരുമെന്ന് കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ജില്ലാ ക്രൈം ഡിറ്റാച്മെന്‍റ് ഡിവൈ.എസ്.പി മധുസൂദനന്‍ പറഞ്ഞു. ഇതിന്‍െറ ഭാഗമായി കാളിമുത്തുവിന്‍െറ ഫോട്ടോ ഉള്‍പ്പെടുത്തി തമിഴ്നാട്ടിലെ പത്രങ്ങളില്‍ പരസ്യം നല്‍കും. കാളിമുത്തു മരിച്ചതു ഹൃദയാഘാതം മൂലമാണെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവി പ്രഫ. പ്രസന്നന്‍െറ നേതൃത്വത്തിലുള്ള മൂന്നംഗ ഡോക്ടര്‍മാരുടെ പാനല്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടത്തെിയിരുന്നു. ഇയാള്‍ക്കൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത രാജു ലഹരിവിമുക്ത ചികിത്സാ കേന്ദ്രത്തില്‍ ചികിത്സയിലാണ്. ലഹരിക്കടിമയായ രാജുവിനെ പൊലീസ് മുന്‍കൈയെടുത്താണ് ചികിത്സാ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. കാളിമുത്തുവിന്‍െറ മരണവുമായി ബന്ധപ്പെട്ട സംഭവത്തിലെ പ്രധാന സാക്ഷിയായ രാജുവില്‍ നിന്ന് വിവിധ അന്വേഷണ ഏജന്‍സികള്‍ മൊഴി രേഖപ്പെടുത്തിയിരുന്നു. കോഴിക്കോട് ജില്ലയിലെ ഇരിങ്ങണ്ണൂരില്‍ വെച്ചാണ് രാജു കാളിമുത്തുവിനെ പരിചയപ്പെടുന്നത്. മരം മുറിച്ചും ആക്രി സാധനങ്ങള്‍ പെറുക്കിയും കഴിഞ്ഞു വന്ന ഇരുവരും ഇരിങ്ങണ്ണൂരിലെ കടവരാന്തയിലാണ് കഴിഞ്ഞിരുന്നത്. കാളിമുത്തുവിന് നാട്ടില്‍ ഭാര്യയും രണ്ട് പെണ്‍മക്കളുമുണ്ടെന്ന് രാജു പറഞ്ഞിരുന്നു.
ഒക്ടോബര്‍ ഒമ്പതിന് രാവിലെയാണ് കാളിമുത്തുവിനെ ലോക്കപ്പിനു പുറത്തെ വരാന്തയില്‍ മരിച്ച നിലയില്‍ കണ്ടത്തെിയത്. ടെമ്പിള്‍ഗേറ്റില്‍ നിന്നും ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് കാളിമുത്തുവിനെയും രാജുവിനെയും നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പിച്ചത്. കാളിമുത്തുവിനെയും രാജുവിനെയും മര്‍ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഇവരെ മര്‍ദിച്ച സംഘത്തിലെ മൂന്ന് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ അറസ്റ്റ് അടുത്ത ദിവസമുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.