തലശ്ശേരി: അറസ്റ്റു രേഖപ്പെടുത്താതെ കസ്റ്റഡിയില്‍ വെച്ചയാള്‍ ലോക്കപ്പില്‍ മരണപ്പെട്ട സംഭവത്തില്‍ തുടക്കത്തില്‍ വിരണ്ട പൊലീസ് പുറത്തുവിട്ട വിവരങ്ങള്‍ പരസ്പരവിരുദ്ധമായി. മരണപ്പെട്ട കാളിമുത്തുവിനോടൊപ്പം ഉണ്ടായിരുന്ന രാജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നായിരുന്നു തുടക്കത്തില്‍ പൊലീസ് പറഞ്ഞിരുന്നത്. എന്നാല്‍, മാധ്യമപ്രവര്‍ത്തകരുടെയും രാഷ്ട്രീയ നേതാക്കളുടെയും അന്വേഷണത്തില്‍ രാജു ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടായില്ല. ഇതു സംബന്ധിച്ചുള്ള ചോദ്യത്തിന് വ്യക്തമായ മറുപടി പറയാന്‍ പൊലീസിനായില്ല.
ഇതിനിടയിലാണ് സ്റ്റേഷന്‍െറ പിറകുവശത്തുകൂടെ രാജുവിനെ പൊലീസ് സ്റ്റേഷന്‍ മുറ്റത്ത് എത്തിച്ചത്. തുടര്‍ന്ന് രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും രാജുവുമായി സംസാരിക്കാന്‍ പൊലീസ് സൗകര്യം നല്‍കി. രാഷ്ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരും രാജുവുമായി സംസാരിക്കുന്നത് പൊലീസ് വിഡിയോയില്‍ ചിത്രീകരിക്കുകയും ചെയ്തു.
പൊലീസ് മര്‍ദിച്ചിട്ടില്ളെന്ന് രാജു
പൊലീസ് സ്റ്റേഷന്‍ ലോക്കപ്പില്‍ മരണപ്പെട്ട തമിഴ്നാട് സ്വദേശി കാളിമുത്തു നിത്യരോഗിയാണെന്ന് കൂട്ടുകാരന്‍ ആന്തൂര്‍ സ്വദേശി രാജു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അഞ്ച് വര്‍ഷം മുമ്പ് കേരളത്തിലത്തെിയ ഇരുവരും പെരിങ്ങത്തൂരിനടുത്ത ഇരിങ്ങണ്ണൂരിലായിരുന്നു താമസിച്ചിരുന്നത്. വിറകു വെട്ട് തൊഴിലാളിയായിരുന്നു രാജു. ആക്രിസാധനങ്ങള്‍ ശേഖരിച്ച് വില്‍ക്കുന്നയാളാണ് കാളിമുത്തു.
മാഹിയില്‍ നിന്ന് മദ്യപിച്ചശേഷം തിരിച്ചുവന്ന് രാത്രി ഏഴ് മണിയോടെ ടെമ്പ്ള്‍ ഗേറ്റിനടുത്ത് കടവരാന്തയില്‍ കിടന്നുറങ്ങി. ഏകദേശം 11 മണിയോടെ ആറുപേരത്തെി വിളിച്ചുണര്‍ത്തി മര്‍ദിച്ചു. മോഷ്ടാക്കളാണെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ഇതിനിടയിലത്തെിയ പൊലീസാണ് രക്ഷപ്പെടുത്തി സ്റ്റേഷനിലത്തെിച്ചത്. ലോക്കപ്പില്‍ കിടക്കാന്‍ പായയും നല്‍കി. ഭക്ഷണവും ലഭിച്ചിരുന്നതായി രാജു പറഞ്ഞു. പൊലീസ് മര്‍ദിച്ചിട്ടില്ളെന്നാണ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് രാജു മറുപടി നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.