മർദനമേറ്റ സി.പി.എം കാട്ടായിക്കോണം (എ) ബ്രാഞ്ച് സെക്രട്ടറി ഷാജി
Posted On
date_range Updated On
date_range സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് ക്രൂര മർദനം; ബിയർ കുപ്പി കൊണ്ട് തല അടിച്ചുപൊട്ടിച്ചു
പോത്തൻകോട് (തിരുവനന്തപുരം): സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ ഒരുവാമൂലയിൽ മദ്യപസംഘംക്രൂരമായി മർദിച്ചു. കാട്ടായിക്കോണം (എ) ബ്രാഞ്ച് സെക്രട്ടറി ഷാജിയ്ക്കാണ് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്.
ഇന്ന് രാത്രി ഒൻപതരയോടെ കാട്ടായിക്കോണം ഒരുവാമൂലയിൽ വച്ചായിരുന്നു ആക്രമണം. വാഹനത്തിന് സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമണത്തിൽ കലാശിച്ചത്. കാറിൽ എത്തിയ സംഘം ബിയർ കുപ്പി കൊണ്ട് ഷാജിയുടെ തല അടിച്ചുപൊട്ടിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതര പരിക്കേറ്റ ഷാജിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോത്തൻകോട് പൂലന്തറ സ്വദേശികളാണ് അക്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. അക്രമികൾ സഞ്ചരിച്ച വാഹനത്തിൻറെ നമ്പർ പൊലീസിന് ലഭിച്ചു. പോത്തൻകോട് പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.