ചെന്നൈ: വിവാഹം കഴിക്കാൻ വിസമ്മതിച്ച യുവതിയെ റെയിൽവേ സ്റ്റേഷനിൽവെച്ച് കൊടുവാൾ കൊണ്ട് വെട്ടിക്കൊല്ലാൻ ശ്രമം. ഉദ്യമത്തിനുശേഷം യുവാവ് ഇലക്ട്രിക് ട്രെയിനിന് മു ന്നിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചി കിത്സയിലാണ്.
ഇൗറോഡ് സ്വദേശിനി േതൻമൊഴി (25) ആണ് മുഖത്തും കൈകൾക്കും വെേട്ടറ്റ് പരിക്കേറ്റ നിലയിൽ കീഴ്പാക്കം ഗവ. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. നാട്ടുകാരനായ സുരേന്ദർ (26) ആണ് പ്രതി. ഇൗറോഡിലെ പഠനകാലത്ത് മൂന്നുവർഷം ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ, തേൻമൊഴിയുടെ വീട്ടുകാർ ഇതിന് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പിന്നീട് തേൻമൊഴിയും സുരേന്ദറിൽനിന്ന് അകലം പാലിച്ചുതുടങ്ങി. ഇതാണ് കൊലപാതകശ്രമത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
തിരക്കേറിയ ചെത്പെട്ട് റെയിൽവേ സ്റ്റേഷനിൽ വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. പൂനമല്ലിയിലെ തമിഴ്നാട് സഹകരണ രജിസ്ട്രാർ ഒാഫിസിലെ ജോലി കഴിഞ്ഞ് ട്രെയിൻ കയറാൻ സ്റ്റേഷനിലെത്തിയ തേൻമൊഴിയെ സുരേന്ദർ തടഞ്ഞുനിർത്തി സംസാരിച്ചു. തേൻമൊഴി യുവാവിനെ ശകാരിച്ച് കുതറിമാറി പ്ലാറ്റ്ഫോമിലേക്ക് നടന്നുനീങ്ങി.
പ്രകോപിതനായ സുരേന്ദർ ഒളിപ്പിച്ചുവെച്ച കൊടുവാൾകൊണ്ട് തേൻമൊഴിയെ വെട്ടുകയായിരുന്നു. വെേട്ടറ്റ് രക്തം വാർന്നൊഴുകിയ നിലയിൽ തേൻമൊഴി പ്ലാറ്റ്ഫോമിലൂടെ ഒാടി. പിന്തുടർന്ന് ഒാടിയ സുരേന്ദർ തേൻമൊഴിയുടെ മുഖത്ത് വീണ്ടും വെട്ടി. തുടർന്ന്, സുരേന്ദർ അതുവഴിവന്ന ഇലക്ട്രിക് ട്രെയിനിന് മുന്നിലേക്ക് ചാടി. അതിനകം ട്രെയിൻ കടന്നുപോയതോടെ പാളത്തിൽവീണ യുവാവിന് തലക്ക് പരിക്കേൽക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.