കോട്ടയം: കുമ്മനത്ത് വീട് ആക്രമിച്ച് വാഹനങ്ങൾ തകർത്ത സംഭവത്തിൽ അറസ്റ്റിലായ മൂന്ന് പ്രതികളെ റിമാൻഡ് ചെയ്തു. കണ്ണൂർ തളിപ്പറമ്പ് രാജുഭവനില്‍ പ്രിന്‍സ് ആൻറണി (23), ഇടുക്കി ദേവികുളം സ്വദേശി ജയിന് രാജ് (22), കോട്ടയം കുറിച്ചി സ്വദേശി സിനു സിന്‍ഘോഷ് (23) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ കസ്റ്റഡിലായതായും സൂചനയുണ്ട്. അറസ്റ്റിലായ മൂന്നുപേരും നാട്ടകം ഗവ. കോളജിലെ വിദ്യാര്‍ഥികളും എസ്.എഫ്.ഐ പ്രവർത്തകരുമാണെന്ന് പൊലീസ് പറഞ്ഞു.
ചങ്ങനാശ്ശേരിയിൽ തിയറ്ററിൽ പൊലീസിനെ ആക്രമിച്ചകേസിലും സിനു പ്രതിയാണെന്ന് വെസ്റ്റ് എസ്.െഎ എം.ജെ. അരുൺ പറഞ്ഞു. ആക്രമണത്തിന് നേതൃത്വം നൽകിയ എസ്.എഫ്.െഎ ജില്ല സെക്രട്ടറി റിജേഷ് കെ. ബാബുവിനെ ഒന്നാം പ്രതിയാക്കി കണ്ടാലറിയാവുന്ന 20 പേർക്കെതിരെയാണ് കേസെടുത്തത്. സംഭവശേഷം ആശുപത്രിയിൽ ചികിത്സതേടിയ റിജേഷ് കെ. ബാബുവിനെ ഡിസ്ചാർജ് ചെയ്യുന്നമുറക്ക് അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്.
ശനിയാഴ്ച രാത്രി 10നാണ് കുമ്മനം ഇളങ്കാവ് ക്ഷേത്രത്തിനുസമീപം കല്ലുമട റോഡിൽ വഞ്ചിയത്ത് പി.കെ. സുകുവിെൻറ വീടിനുനേരെ ആക്രമണമുണ്ടായത്. വീടിനുമുന്നിൽ പാർക്ക് ചെയ്ത കാർ മാറ്റുന്നതിനെെച്ചാല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് റിജേഷ് കെ. ബാബുവിെൻറ നേതൃത്വത്തിൽ മൂന്നുതവണയായി വീട് ആക്രമിച്ച് വാഹനങ്ങൾ അടിച്ചുതകർെത്തന്നാണ് വീട്ടുകാർ പൊലീസിന് നൽകിയ പരാതി. അതേസമയം, ജില്ല സെക്രട്ടറി റിജേഷ് കെ. ബാബുവിനെ മദ്യപിച്ചെത്തിയ സാമൂഹികവിരുദ്ധർ മർദിച്ചെന്ന് ആരോപിച്ച് എസ്.എഫ്.െഎ കോട്ടയത്ത് പ്രതിഷേധപ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.