കോട്ടയം: യുവാവിനെ െകാലപ്പെടുത്തി മാലിന്യക്കിണറ്റില്‍ തള്ളിയെന്ന് യുവതിയുടെ മൊഴി. പൊലീസും ഫയർഫോഴ്സും മണിക്കൂറുകളോളം കിണറ്റില്‍ പരിശോധന നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ടുപേരെ കോട്ടയം വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം നഗരത്തിലെ ലൈംഗികത്തൊഴിലാളിയായ യുവതിയാണ് വ്യാഴാഴ്ച രാവിലെ പത്തോടെ വെസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി സി.ഐ നിർമൽ ബോസിനോട് വെളിപ്പെടുത്തൽ നടത്തിയത്.
യുവതിയുടെ ഭര്‍ത്താവ് മുണ്ടക്കയം കൂട്ടിക്കല്‍ മുണ്ടപ്ലാക്കല്‍ സന്തോഷ് (ആന സന്തോഷ് -49), സുഹൃത്ത് കുമരകം പള്ളിപ്പുറത്തുശേരിയില്‍ സജയന്‍ (40) എന്നിവര്‍ ചേര്‍ന്ന് ബുധനാഴ്ച അര്‍ധരാത്രി അയ്മനം സ്വദേശി കൊച്ചുമോനെ തല്ലിക്കൊന്ന് കിണറ്റില്‍ ഇട്ടെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. അനാശാസ്യവുമായി ബന്ധപ്പെട്ട തർക്കം കൈയാങ്കളിയിലേക്ക് നീങ്ങുകയായിരുന്നെന്നും തുടർന്ന് കൊച്ചുമോനെ െകാലപ്പെടുത്തിയെന്നുമാണ് യുവതി അറിയിച്ചത്.
തുടർന്ന് പൊലീസ് സന്തോഷിനെയും സജയനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇരുവരും കുറ്റം സമ്മതിച്ചു. ഇതോടെയാണ് തിരുനക്കര പഴയ പൊലീസ് സ്‌റ്റേഷന്‍ മൈതാനത്തിന് സമീപമുള്ള പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറ്റില്‍ പരിശോധന നടത്തിയത്. കിണറ്റിലെ മാലിന്യം നീക്കിയും വെള്ളം വറ്റിച്ചും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കിണറിനു സമീപത്തുനിന്ന് കൊച്ചുമോേൻറതെന്നു കരുതുന്ന രക്തത്തുള്ളികളും മുണ്ടും കണ്ടെത്തി. പ്രദേശമാകെ കാട് പിടിച്ചുകിടക്കുകയായിരുന്നു. ഇതേതുടർന്ന് ഇവിടെ വൃത്തിയാക്കിയ ശേഷമാണ് തിരച്ചിൽ ആരംഭിച്ചത്. അടിപിടി നടന്നതിെൻറ ലക്ഷണങ്ങളും പ്രദേശത്തുണ്ടെന്നും പൊലീസ് പറഞ്ഞു. തിരച്ചിൽ തുടരുമെന്നും മൂവരെയും വീണ്ടും ചോദ്യംചെയ്യുമെന്നും പൊലീസ് അറിയിച്ചു.
നേരേത്ത അനാശാസ്യപ്രവർത്തകരായ സ്ത്രീകൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് കോട്ടയം നഗരമധ്യത്തിൽ കൊലപാതകം നടന്നിരുന്നു. 2014 ജനുവരിയിലായിരുന്നു സംഭവം. അനാശാസ്യ പ്രവർത്തകരായ സ്ത്രീകൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്നു പത്തനംതിട്ട സ്വദേശിയായ ശാലിനിയെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തുകയായിരുന്നു. കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത തിരുവനന്തപുരം സ്വദേശി രാധക്ക് കോട്ടയം സെഷൻസ് കോടതി ജീവപര്യന്തം തടവ് വിധിച്ചിരുന്നു. രണ്ടുമാസം മുമ്പായിരുന്നു വിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.