തൃപ്പൂണിത്തുറ: 12 കിലോ കഞ്ചാവുമായി യുവ എൻജിനീയർ പിടിയിൽ. കോഴിക്കോട് ചാപ്പൻതോട്ടത്തിൽ കാക്കനാട്ടുപറമ്പിൽ ഷോബിൻ(25)നെയാണ് തൃപ്പൂണിത്തുറ സർക്കിൾ ഇൻസ്പെക്ടർ പി.എസ്. ഷിജുവും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞമാസം അഞ്ചു കിലോ കഞ്ചാവും ഹാഷിഷ് ഒായിലുമായി രണ്ടുപേരെ തൃപ്പൂണിത്തുറ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ ഷോബിൻ പൊലീസ് നിരീക്ഷണത്തിലായിരുന്നു. എറണാകുളത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള ചെറുകിട കച്ചവടക്കാർക്ക് കഞ്ചാവ് എത്തിച്ചുകൊടുത്തിരുന്ന പ്രതിയെ തൃപ്പൂണിത്തുറ മിനി ബൈപാസിലുള്ള ടോൾ കേന്ദ്രത്തിനടുത്തുനിന്നാണ് വ്യാഴാഴ്ച രാത്രി 8.10 ഒാടെ അറസ്റ്റ് ചെയ്തത്. ബി.ടെക് ബിരുദധാരിയായ ഷോബിൻ ബംഗളൂരുവിലെ സ്വകാര്യസ്ഥാപനത്തിൽ പ്ലാസ്റ്റിക് എൻജിനിയർ ആണ്.
ഒഡിഷയിൽനിന്ന് കഞ്ചാവ് മൊത്തമായി വാങ്ങി ട്രെയിൻമാർഗം ബംഗളൂരുവിലെത്തിച്ച ശേഷം ഒാർഡർ അനുസരിച്ച് ആവശ്യക്കാർക്ക് കൊടുക്കുകയാണ് ഇയാളുെട രീതി. മൂന്നുവർഷമായി ഇൗ രംഗത്തുള്ള താൻ ഇതിനകം നൂറുകണക്കിന് കിേലാ കഞ്ചാവ് സംസ്ഥാനത്ത് കച്ചവടം ചെയ്തിട്ടുണ്ടെന്ന് ഷോബിൻ പൊലീസിനോട് പറഞ്ഞു.
ആറു കിലോ കഞ്ചാവുമായി 2016 ജനുവരിയിൽ െതാട്ടിൽപാലത്ത് അറസ്റ്റിലായ ഷോബിൻ മൂന്നുമാസം ജയിലിലായിരുന്നു. ജാമ്യത്തിലിറങ്ങിയശേഷം വീണ്ടും കച്ചവടം തുടരുകയായിരുന്നു. പിടിയിലായതറിയാതെ കഞ്ചാവിനായി പലരും ഇയാളുടെ ഫോണിലേക്ക് വിളിച്ചുകൊണ്ടിരുന്നു. ഇവരെക്കുറിച്ച് പൊലീസ് കൂടുതൽ അേന്വഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.