തിരുവനന്തപുരം: എ.ഡി.ജി.പിയുെട മകൾ െപാലീസ് ഡ്രൈവറെ മർദിച്ച കേസിൽ മുഖ്യമന്ത്രിയുടെ ഒാഫീസ് ഇടപെടുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം ജോലി ചെയ്യുന്ന പൊലീസുകാരുടെ പട്ടിക മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടു. വാഹനങ്ങളുടെ കണക്കും നല്‍കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. കേസ് അന്വേഷിക്കാൻ ജില്ലാ ക്രൈംബ്രാഞ്ചിനോട് ഡി.ജി.പി നിർേദശിച്ചു.
എ.ഡി.ജി.പി സുധേഷ് കുമാറിനെതിരെ പൊലീസ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്നാണ് നടപടി. എ.ഡി.ജിപിയുടെ മകൾക്ക് എതിരായി പരാതി നൽകിയ പൊലീസ് ഡ്രൈവർ ഗവാസ്കറിനൊപ്പം ഉറച്ചു നിൽക്കുമെന്ന് െപാലീസ് അസോസിയേഷൻ പറഞ്ഞു.
അതേസമയം, എ.ഡി.ജി.പിയുെട മകൾക്കെതിരായ പരാതി ഒതുക്കിത്തീർക്കാൻ നിരന്തരം സമ്മർദ്ദമുെണ്ടന്ന് പരിക്കേറ്റ െപാലീസുകാരൻ ഗവാസ്കർ പറഞ്ഞു. എ.ഡി.ജി.പി സുധേഷ് കുമാർ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും ഗവാസ്കർ ആരോപിച്ചു. സുധേഷ് കുമാറിന്റെ ഒൗദ്യോഗിക ഡ്രൈവറാണ് തിരുവനന്തപുരം ആര്യനാട് സ്വദേശിയായ ഗവാസ്കർ.
സുധേഷ് കുമാറിെൻറ വീട്ടിലെ നായയെ വരെ ക്യാമ്പിലെ പൊലീസുകാരെ കൊണ്ടാണ് കുളിപ്പിക്കുന്നത്. ഭാര്യയും മകളും പൊലീസുകാരെ അടിമകളായാണ് കാണുന്നത്. കേസ് ഒതുക്കിത്തീർക്കാൻ ശ്രമിക്കുന്നുവെന്നും തന്നെ നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്യാൻ ശ്രമം നടക്കുന്നുണ്ടെന്നും ഗവാസ്കർ പറഞ്ഞു. എ.ഡി.ജി.പിയുടെ മകള്‍ നല്‍കിയ പരാതിയില്‍ ഗവാസ്കറിനെതിരെയും മ്യൂസിയം പൊലീസ് കേസെടുത്തിട്ടുണ്ട്.
അതിനിടെ, എസ്.എ.പി ക്യാമ്പിൽ നിന്ന് എ.ഡി.ജി.പിയുടെ വീട്ടിലെ നായക്ക് മീന്‍ നല്‍കാന്‍ പോയ പൊലീസുകാരനെ ക്യാമ്പില്‍ സഹപ്രവര്‍ത്തകര്‍ തടഞ്ഞു വച്ചു. അടിമപ്പണി ചെയ്യരുതെന്ന് താക്കീത് നല്‍കിയാണ് ഇയാളെ തിരിച്ചയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.