തിരുവനന്തപുരം: ഒരു നിയമനംകൊണ്ട് നഷ്ടപ്പെടുന്ന പ്രതിച്ഛായ അല്ല പിണറായി വിജയന്‍ സര്‍ക്കാറിന്‍േറതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന അഞ്ചുവര്‍ഷവും സി.പി.എമ്മുമായി ബന്ധമുള്ള ഒരാളും ജോലി ചെയ്യാന്‍ പാടില്ളെന്ന ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരുന്നത് ശരിയല്ളെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ ഒരു വിവാദം മാത്രമാണ് വെള്ളിയാഴ്ചത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തത്. നിയമനം നടത്തിയ രീതി പുന$പരിശോധിക്കണമെന്ന നിലപാടാണ് പാര്‍ട്ടി എടുത്തത്. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗമാണ് ജയരാജന്‍. കേരളത്തിലെ സമുന്നത നേതാക്കളില്‍ ഒരാളാണ്. രാഷ്ട്രീയ എതിരാളികളുടെ ആക്രമണത്തില്‍ വെടിയേറ്റു. വെടിയുണ്ട പേറി ജീവിക്കുന്നു. പതിനായിരക്കണക്കിന് പ്രവര്‍ത്തകരുടെ പ്രവര്‍ത്തനത്തിന്‍െറ ഫലമായാണ് സി.പി.എം അധികാരത്തില്‍ വന്നത്. എന്നാല്‍ അതിനെക്കാളേറെ ജനവിഭാഗത്തിനിടയില്‍നിന്ന് ഉയര്‍ന്നുവന്ന വ്യത്യസ്ത അഭിപ്രായം കണക്കിലെടുത്ത് താന്‍ രാജിവെക്കുന്നെന്നാണ് ജയരാജന്‍ യോഗത്തില്‍ പറഞ്ഞത് -കോടിയേരി അറിയിച്ചു.
യു.ഡി.എഫിലെ എട്ട് മന്ത്രിമാര്‍ക്കെതിരെയാണ് വിജിലന്‍സ് കേസെടുത്തത്. കേസും എഫ്.ഐ.ആറും എടുത്തിട്ടും ആരും രാജിവെച്ചില്ല. ഒടുവില്‍ കോടതി പരാമര്‍ശത്തെ തുടര്‍ന്നാണ് മന്ത്രി കെ. ബാബു രാജിക്കത്ത് നല്‍കിയത്. അത് അംഗീകരിക്കാതെ കോടതിയില്‍ അപ്പീല്‍ നല്‍കി. ബാബുവിന് തുടരാന്‍ അവസരം ഒരുക്കുകയാണ് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ചെയ്തത്. ഇതില്‍നിന്ന് വ്യത്യസ്തമായി മാതൃകാപരമായ നിലപാട് വേണമെന്ന് സെക്രട്ടേറിയറ്റിലെ ഭൂരിപക്ഷവും ആവശ്യപ്പെട്ടു. യു.ഡി.എഫ് ഭരണകാലത്ത് മന്ത്രിമാരുടെ ബന്ധുക്കളെ നിയമിക്കാന്‍ നിയമം പോലും മാറ്റിയെഴുതി.
കേന്ദ്രത്തില്‍ ഭരിക്കുന്ന ബി.ജെ.പിയും മന്ത്രിമാര്‍ക്കെതിരെ ഉണ്ടായ ആരോപണം കണ്ടില്ളെന്ന് നടിച്ചു. മുന്‍ ബി.ജെ.പി സര്‍ക്കാറിന്‍െറ കാലത്തുണ്ടായ പെട്രോള്‍ ബങ്ക് വിവാദത്തില്‍ കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ വരെ ഉള്‍പ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ല. ജയരാജനെതിരായ സംഘടനാപരമായ കാര്യം കേന്ദ്ര കമ്മിറ്റിയും പി.ബിയും സംസ്ഥാന സെക്രട്ടേറിയറ്റും പരിശോധിക്കും. ജയരാജനെതിരായി ഓരോ സന്ദര്‍ഭത്തിലുമുണ്ടായ പ്രശ്നത്തില്‍ പാര്‍ട്ടി നിലപാട് എടുത്തിട്ടുണ്ട്.
ഒരാളുടെ ജാതകം പരിശോധിച്ച് വീണ്ടും പറയേണ്ട കാര്യമില്ളെന്നായിരുന്നു മുന്‍ വീഴ്ചകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി. പി.കെ. ശ്രീമതിയുടെ വീഴ്ച പരിശോധിച്ചാലേ പറയാന്‍ കഴിയൂ.
അത് സംഘടനാപരമായി പരിശോധിക്കേണ്ടതാണ്. നിയമന ആരോപണത്തില്‍ സ്വതന്ത്ര അന്വേഷണത്തിന് സംവിധാനം ഉണ്ടാവും. പാര്‍ട്ടി ബന്ധുവായാലും നിയമവിരുദ്ധമായി നിയമനം പാടില്ല -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.