വ്യക്തികളല്ല, നയമാണ് പ്രശ്നം; സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് സി.പി.എം

കണ്ണൂർ: ബി.ജെ.പിയുമായി ഇടഞ്ഞു നിൽക്കുന്ന സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് സി.പി.എം. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയകാര്യങ്ങള്‍ സംബന്ധിച്ച് കൃത്യമായ നിലപാട് സ്വീകരിക്കുന്ന എല്ലാവരെയും സ്വാഗതം ചെയ്യും എന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണം.

സന്ദീപ് വാര്യരെ സി.പി.എമ്മിലേക്ക് സ്വാഗതം ചെയ്യുമോ എന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു എം.വി. ഗോവിന്ദൻ. മുമ്പും സമാന കാഴ്ചപ്പാടുള്ളവരെ സി.പി.എം സ്വീകരിച്ചിട്ടുണ്ട്. വ്യക്തികളല്ല നയമാണ് പ്രശ്നമെന്ന് പറഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറി ഇടത് അനുകൂല നയം സ്വീകരിച്ചാൽ സന്ദീപിനെ സ്വീകരിക്കുമെന്നും വ്യക്തമാക്കി.

ഞങ്ങൾ എല്ലാവരെയും സ്വാഗതം ചെയ്യും. ഇടതുപക്ഷവുമായി സഹകരിക്കുന്ന എല്ലാവരെയും സ്വാഗതം ചെയ്യുന്ന നിലപാടാണ് ഞങ്ങളുടേത്. വ്യക്തിയല്ല, നയമാണ് പ്രശ്നം.-എം.വി. ഗോവിന്ദൻ പറഞ്ഞു.

ഫാഷിസ്റ്റ് പ്രത്യയ ശാസ്ത്രം വിട്ടുവരുന്നവരെ സ്വീകരിക്കാൻ സി.പി.എമ്മിന് മടിയില്ലെന്ന് മന്ത്രി എം.ബി. രാജേഷും പറഞ്ഞു. പാർട്ടി വിടുന്നത് സംബന്ധിച്ച് സന്ദീപ് വാര്യർ നിലപാട് വ്യക്തമാക്കിയിട്ടില്ല. രാഷ്ട്രീയ നിലപാട് തിരുത്തി മറ്റൊരു പാർട്ടിയിൽ ചേരുന്നതിൽ തെറ്റില്ല. തെരഞ്ഞെടുപ്പിൽ വ്യക്തിപരമായ കാര്യങ്ങൾ ചർച്ചയല്ലെന്നും എം.ബി. രാജേഷ് കൂട്ടിച്ചേർത്തു.

Full View


Tags:    
News Summary - CPM welcomes Sandeep Varier

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.