ചെങ്കോട്ടകളിലെ വിള്ളൽ: മറുമരുന്ന്​ തേടി സി.പി.എം

​തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​രി​ലും ആ​ല​പ്പു​ഴ​യി​ലു​മ​ട​ക്കം പാ​ർ​ട്ടി​യു​ടെ കേ​ഡ​ർ അ​ച്ച​ട​ക്ക​ത്തി​ന്‍റെ​യും സം​ഘ​ട​നാ കാ​ർ​ക്ക​ശ്യ​ത്തി​ന്‍റെ​യും ഉ​രു​ക്കു​മു​ഷ്​​ടി​ക്കു​​മേ​ൽ പ്ര​ഹ​ര​മേ​ൽ​പ്പി​ച്ച ബ​ദ​ൽ നീ​ക്ക​ങ്ങ​ളു​ടെ മു​റി​വു​ണ​ക്ക​ൽ വി​ശാ​ല സം​സ്ഥാ​ന സ​മി​തി​ക്ക്​ മു​ന്നി​ലെ വ​ലി​യ ക​ട​മ്പ. പാ​ർ​ട്ടി​യി​ലെ പ്ര​മു​ഖ നേ​താ​ക്ക​ൾ​ത​ന്നെ പാ​ള​യ​ത്തി​ൽ തീ​യി​ട്ട​ത്​​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ​ സി.​പി.​എ​മ്മി​ന്​ വ​ലി​യ തി​രി​ച്ച​ടി​യാ​യെ​ന്ന് മാ​ത്ര​മ​ല്ല, സം​ഘ​ട​ന​യെ​ന്ന നി​ല​യി​ൽ ക​ടു​ത്ത പ്ര​തി​സ​ന്ധി​യു​മാ​ണ്​ സൃ​ഷ്ടി​ച്ച​ത്. ‘ചി​ല​രു​ടെ പാ​ർ​ല​മെ​ന്‍റ​റി വ്യാ​മോ​ഹ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ തെ​റ്റി​ദ്ധ​രി​ച്ച്​ പോ​യ​താ​ണ്​ ഇ​വി​ട​ങ്ങ​ളി​ലെ തോ​ൽ​വി​ക്ക്​ കാ​ര​ണ​മാ​യ​തെ’​ന്ന ഒ​ഴു​ക്ക​ൻ മ​റു​പ​ടി സി.​പി.​എം സം​സ്ഥാ​ന നേ​തൃ​ത്വം ആ​വ​ർ​ത്തി​ക്കു​ന്ന​ത​ല്ലാ​തെ ആ​ഴ​ത്തി​ലു​ള്ള പ​രി​ശോ​ധ​ന​ക​ൾ​ക്കോ വി​ശ​ദീ​ക​ര​ണ​ങ്ങ​ൾ​ക്കോ ത​യാ​റാ​യി​ട്ടു​മി​ല്ല. നേ​തൃ​ത്വ​ത്തി​ന്‍റെ പി​ടി​പ്പു​കേ​ടാ​ണ്​ ഈ ​ഇ​ര​ട്ട​പ്ര​ഹ​ര​ത്തി​ന്​ കാ​ര​ണ​മെ​ന്ന ക​രു​തു​ന്ന​വ​ർ പാ​ർ​ട്ടി​യി​ലു​ള്ള​തി​നാ​ൽ രൂ​ക്ഷ​വി​മ​ർ​ശ​ന​ങ്ങ​ൾ വി​ശാ​ല സ​മി​തി​യി​ലു​ണ്ടാ​കും. ഡ​സ​നോ​ളം ജി​ല്ല അ​വ​ലോ​ക​ന​ങ്ങ​ളി​ൽ ഇ​ത്​ ഉ​യ​ർ​ന്നു​ കേ​ട്ട​തു​മാ​ണ്.

സി.​പി.​എ​മ്മ​ല്ല, ത​ങ്ങ​ളാ​ണ്​ യ​ഥാ​ർ​ഥ ഇ​ട​തു​പ​ക്ഷ​മെ​ന്ന്​ യു.​ഡി.​എ​ഫ്​ നേ​താ​ക്ക​ൾ വാ​ദി​ക്കു​ന്ന​തി​നി​ടെ ഇ​ത്ത​രം വാ​ദ​മു​ഖ​ങ്ങ​ൾ​ക്ക്​ ബ​ലം​പ​ക​രു​ന്ന​താ​യി​രു​ന്നു ഇ​ട​തു​ക്യാ​മ്പി​ൽ നി​ന്നു​ള്ള കൂ​ടു​മാ​റ്റ​വും തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഇ​വ​രു​ടെ ജ​ന​കീ​യ വി​ജ​യ​വും. പാ​ർ​ട്ടി കേ​ഡ​റ​ല്ലെ​ങ്കി​ലും കേ​ഡ​റോ​ളം സി.​പി.​എ​മ്മി​ന് വേ​ണ്ട​പ്പെ​ട്ട​വ​നാ​യി​രു​ന്ന നി​ല​മ്പൂ​രി​ലെ പി.​വി അ​ൻ​വ​റി​ൽ തു​ട​ങ്ങി കൊ​ട്ടാ​ര​ക്ക​ര​യി​ലെ ഐ​ഷ പോ​റ്റി​യി​ലും ഇ​ടു​ക്കി​യി​ലെ എ​സ്. രാ​ജേ​ന്ദ്ര​നി​ലും ആ​ല​പ്പു​ഴ​യി​ലെ ജി. ​സു​ധാ​ക​ര​നി​ലും പി​ന്നി​ട്ട് ക​ണ്ണൂ​രി​ലെ വി. ​കു​ഞ്ഞി​കൃ​ഷ്ണ​നി​ലൂ​ടെ ഒ​ടു​വി​ൽ പാ​ല​ക്കാ​ട്ടെ പി.​കെ. ശ​ശി വ​രെ ഈ ​ശൃം​ഖ​ല നീ​ണ്ടി​രി​ക്കു​ന്നു. രാ​ഷ്ട്രീ​യ​മാ​യി നി​ല​പാ​ട്​ വ്യ​ക്ത​മാ​ക്കാ​നും ജ​ന​വി​ശ്വാ​സ​മാ​ർ​ജി​ക്കാ​നും ക​ണ്ണൂ​രി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ്​ ത​ന്നെ പ​ങ്കെ​ടു​ത്ത വി​ശ​ദീ​ക​ര​ണ യോ​ഗ​ങ്ങ​ളി​ലാ​ക​ട്ടെ, പാ​ർ​ട്ടി​ക്ക​ല്ല, ജ​ന​ങ്ങ​ൾ​ക്കാ​ണ്​ തെ​റ്റു​പ​റ്റി​യ​തെ​ന്ന വി​ചി​ത്ര വാ​ദ​വും ഒ​പ്പം പാ​ർ​ട്ടി വി​ട്ട​വ​ർ​ക്ക്​ നേ​രെ ക​ട​ന്നാ​ക്ര​മ​ണ​വു​മാ​ണ് ഉ​ണ്ടാ​യ​ത്. ഇ​ത് പാ​ർ​ട്ടി​യി​ൽ പു​തി​യ സം​വാ​ദ​ത്തി​ന്​ തി​രി​കൊ​ളു​ത്തി. രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ​ങ്ങ​ളി​ലൂ​ടെ ജ​ന​വി​ശ്വാ​സ​മാ​ർ​ജി​ക്കും​വി​ധം പാ​ർ​ട്ടി കാ​ഴ്ച​പ്പാ​ട്​ ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ ക​ഴി​ഞ്ഞോ എ​ന്ന​തി​ലും സി.​പി.​എ​മ്മി​ൽ സം​ശ​യം.

വി​ഭാ​ഗീ​യ​ത​ക്ക് വി​രാ​മ​മി​ട്ട ശേ​ഷം ഉ​യ​ർ​ന്ന ഒ​റ്റ​പ്പെ​ട്ട വി​മ​ത നീ​ക്ക​ങ്ങ​ളെ സം​ഘ​ട​നാ ക​രു​ത്തി​ൽ നി​ഷ്പ്ര​ഭ​മാ​ക്കി​യ അ​നു​ഭ​വ​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ 13 വ​ർ​ഷ​ത്തേ​തെ​ങ്കി​ലും, ചെ​ങ്കോ​ട്ട​ക​ളെ പോ​ലും പി​ടി​ച്ചു​കു​ലു​ക്കും​വി​ധ​മാ​ണ്​ സ​മീ​പ​കാ​ല​ത്തെ സം​ഭ​വ വി​കാ​സ​ങ്ങ​ൾ. ഇ​തി​ലൊ​ന്നും പാ​ർ​ട്ടി​ക്ക്​ കൃ​ത്യ​മാ​യ ഉ​ത്ത​ര​മി​ല്ല. വി​ഭാ​ഗീ​യ​ത തു​ട​ച്ചു​നീ​ക്കി​യ സെ​ക്ര​ട്ട​റി എ​ന്ന വി​ശേ​ഷ​ണ​മു​ള്ള പി​ണ​റാ​യി വി​ജ​യ​ൻ ക​രു​ത്ത​നാ​യി തു​ട​രു​ന്ന പാ​ർ​ട്ടി​യി​ലാ​ണ്​ ഈ ​പാ​ള​യ​ത്തി​ൽ പ​ട.

Tags:    
News Summary - CPM Facing Deep Organizational Crisis: Addressing Rebellion in Strongholds Like Kannur and Alappuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.