മൂന്ന്​ നില കെട്ടിടത്തിൽ ആറ്​ മിനിറ്റ്​ കൊണ്ട്​ എന്ത്​ പരിശോധനയെന്ന്​​ എ.എ റഹീം

തിരുവനന്തപുരം: പൊലീസ് സ്റ്റേഷൻ ആക്രമണത്തിലെ പ്രതികളെ തേടി അർധരാത്രി സി.പി.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റ ി ഓഫീസ് ഡി.സി.പി ചൈത്ര തെരേസ ജോണി​​​​​​െൻറ നേതൃത്വത്തിൽ​ ​െറയ്​ഡ്​ നടത്തിയ സംഭവത്തിൽ പ്രതികരണവുമായി ഡി.വൈ.എഫ് ​.​െഎ നേതാക്കൾ. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഒാഫീസ്​ മൂന്ന്​ നിലകളിലായി പ്രവർത്തിക്കുന്ന വലിയ ഒാഫീസാണ്​. അവ ിടെ പൊലീസ്​ പരിശോധനക്ക്​ വന്ന്​ ആറ്​ മിനിറ്റുകൾക്കകം ഇറങ്ങി. അവിടം മുഴുവനായി പരിശോധിക്കാൻ അതിലും സമയം വേണ്ടിവരും എന്നിരിക്കെ പൊലീസ്​ പെ​ട്ടന്ന്​​ ഇറങ്ങിയത്,​ കയറി പരിശോധിച്ചു എന്ന്​ വരുത്തിതീർക്കാനാണെന്ന്​ ഡി.വൈ.എഫ്​.​െഎ സംസ്ഥാന സെക്രട്ടറി എ.എ റഹീം ആരോപിച്ചു​.

പ്രതി അവിടെയുണ്ട്​ എന്ന്​ ഒാഫീസർക്ക്​ ഉത്തമ ബോധ്യമുണ്ടായിരുന്നുവെങ്കിൽ മാത്രമല്ലേ കയറാവൂ. കയറിയാൽ തന്നെ എല്ലായിടവും പരിശോധിക്കാൻ തയാറാവേണ്ടതല്ലേ. പ്രതിയെ പിടിക്കണം എന്ന ലക്ഷ്യമല്ല അവ​ർക്കെന്നും അവിടെ കയറിയത്​ ഷോഒാഫിന്​ വേണ്ടിയാണെന്നും റഹീം വ്യക്​തമാക്കി.

പാർട്ടിയുടെ ഒാഫീസ്​​ നിയമ വിരുദ്ധമായി പ്രവർത്തിക്കുന്നത​ല്ലെന്നും നിയമാനുസൃതമായി പ്രവർത്തിക്കുന്നതാണ്​. എ​​​െൻറയോ നിങ്ങളുടെയോ വീട്ടിൽ രാത്രി അകാരണമായി ഒരു സംഘം പൊലീസ്​ വന്ന്​ കേറുന്നു. അത്​ സ്വകാര്യതയിൻമേലുള്ള നഗ്നമായ കടന്നുകയറ്റമാണ്​. ഒഴിവാക്കാനാകാത്ത അത്യപൂർവ്വ സാഹചര്യങ്ങളിൽ മാത്രമേ ഒരു പാർട്ടി ജില്ലാ കമ്മിറ്റി ഒാഫീസിൽ കയറാൻ പൊലീസിന്​ അവകാശമുള്ളൂ. അത്തരം ഒരു സാഹചര്യവും നിലവിലില്ലെന്നും അദ്ദേഹം അറിയിച്ചു.

ഒരു തരത്തിലുള്ള ക്രിമിനൽ പശ്ചാത്തലമോ മറ്റോ ആരോപിക്കാൻ കഴിയാത്ത യുവാക്കളാണ്​ ആരോപണ വിധേയരായിരിക്കുന്നത്​. പ്രതിയാണെങ്കിൽ പൊലീസ്​ അറസ്റ്റ്​ ചെയ്യ​െട്ട​. അക്രമ സംഭവങ്ങളെ ഞങ്ങൾ ന്യായീകരിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. സംഘടനാ തലത്തിലുള്ള വീഴ്​ച ചർച്ച ചെയ്​ത്​ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - cpm office raid aa rahim reacts-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.