Posted On
date_range Updated On
date_range ആർ.എസ്.എസ് പരിപാടി ഉദ്ഘാടനം ചെയ്ത് സി.പി.എം എം.എൽ.എ, നടപടി വിവാദത്തിൽ
കൊട്ടാരക്കര: ആർ.എസ്.എസിെൻറ സേവനവിഭാഗമായ സേവാഭാരതിയുടെ പരിപാടി ഉദ്ഘാടനം ചെയ്ത കൊട്ടാരക്കര എം.എൽ.എ ഐഷ പോറ്റിയുടെ നടപടി വിവാദത്തിൽ. സേവാഭാരതിയുടെ ഗ്രാമവൈഭവം പദ്ധതിയുടെ ഭാഗമായ ഫല വൃക്ഷത്തൈ നടീലിെൻറ കൊട്ടാരക്കര താലൂക്ക്തല ഉദ്ഘാടനമാണ് എം.എൽ.എ നിർവഹിച്ചത്.
ആർ.എസ്.എസ് ജില്ലാ സംഘചാലക് ആർ. ദിവാകരൻ, ആരോഗ്യ ഭാരതി സംസ്ഥാന സംഘടന സെക്രട്ടറി സജീവൻ, ഇ. ശങ്കരൻ പോറ്റി എന്നിവരോടൊപ്പമാണ് എം.എൽ.എ ചടങ്ങിൽ പങ്കെടുത്തത്.
പരിസ്ഥിതി ദിനമായ ഇന്നലെയാണ് ചടങ്ങ് നടന്നത്. സേവാഭാരതി പ്രവർത്തകർ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രങ്ങളിലൂടെയാണ് സംഭവം വിവാദമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.