Posted On
date_range Updated On
date_range സി.പി.എം നേതാവ് പി.എ.മത്തായി നിര്യാതനായി
അങ്കമാലി: അങ്കമാലിയിലെ സി.പി.എമ്മിെൻറ പ്രമുഖ ട്രേഡ് യൂണിയൻ നേതാവ് പി.എ.മത്തായി (72) നിര്യാതനായി. സി.പി.എം ലോക്കൽ സെക്രട്ടറി, ഏരിയാ കമ്മിറ്റി അംഗം, സി.ഐ.ടി.യു ഏരിയ സെക്രട്ടറി എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന വനിത കമ്മീഷൻ അദ്ധ്യക്ഷയുമായ ശ്രീമതി എം.സി.ജോസഫൈൻ ഭാര്യയാണ്.
അങ്കമാലി നഗരഭ രൂപീകരണ കാലത്ത് അദ്ദേഹം കൗൺസിലറായും പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം രാവിലെ 9.30 വീട്ടിൽ കൊണ്ടുവരികയും 10.30 കളമശ്ശേരി മെഡിക്കൽ കോളേജിന് വിട്ടുകൊടുക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.