കേരളത്തിൽ ഇടത്​ അനുകൂല രാഷ്​ട്രീയമെന്ന്​ കോടിയേരി

തിരുവനന്തപുരം: ലോക്​സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത്​ ഇടതുമുന്നണിക്ക്​ അനുകൂലമാണ്​ സാഹചര്യമാണുള്ളതെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എപ്പോൾ തെരഞ്ഞെടുപ്പ്​ നടന്നാലും പാർട്ടി സജ്ജമാണ്​. കൂടുതൽ സീറ്റുകളിൽ വിജയിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും. പാർട്ടി മേഖലാ ജാഥകളുടെ സമാപനത്തോടെ പ്രചാരണത്തിനിറങ്ങുമെന്നും കോടിയേരി തിരുവനന്തപുരത്ത്​ പറഞ്ഞു.

എൽ.ഡി.എഫില്‍ പുതിയതായി വന്നവര്‍ ആരും സീറ്റിന് അവകാശവാദം ഉന്നയിച്ചിട്ടില്ല. തെരഞ്ഞെടുപ്പ്​ പ്രഖ്യാപിക്കുന്നതിന്​ അനുസരിച്ച്​ സീറ്റ്​ വിഭജനം പൂർത്തിയാക്കും. 11ന് ചേരുന്ന ഇടതുമുന്നണിയോഗത്തില്‍ തീരുമാനം പ്രഖ്യാപിക്കുമെന്നും കോടിയേരി പറഞ്ഞു.

Tags:    
News Summary - CPM - Kodiyeri Balakrishnan- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.