Posted On
date_range Updated On
date_range മുന്‍ മന്ത്രി പി.കെ ഗുരുദാസന് സി.പി.എം വീട് നിർമിച്ചു നല്‍കുന്നു
കൊല്ലം: മുന്‍ മന്ത്രി പി.കെ. ഗുരുദാസന് സി.പി.എം വീട് നിര്‍മ്മിച്ചു നല്‍കുന്നു. കൊല്ലം ജില്ലാ കമ്മിറ്റിയാണ് വീട് നിർമാണത്തിനുള്ള പണം സ്വരൂപിച്ചത്. കിളിമാനൂര്‍ പേടികുളത്ത് ഭാര്യക്ക് വിഹിതമായി ലഭിച്ച പത്ത് സെന്റ് സ്ഥലത്താണ് വീട് നിർമിക്കുന്നത്.
ഈ സംസ്ഥാന സമ്മേളനത്തോടെ അദ്ദേഹം സംസ്ഥാന സമിതിയിലെ പ്രത്യേക ക്ഷണിതാവ് പദവിയിൽ നിന്നും ഒഴിയും. പാർട്ടി ഫ്ലാറ്റിൽ താമസിക്കുന്ന പി.കെ. ഗുരുദാസന് ഫ്ലാറ്റും ഒഴിയേണ്ടി വരും. ഈ പശ്ചാലത്തിലാണ് വീട് നിർമിക്കുന്നത്. പാര്‍ട്ടി അംഗങ്ങളില്‍ നിന്നുമാണ് വീടുനിർമാണത്തിനുള്ള പണം സ്വരൂപിച്ചത്. മാര്‍ച്ച് അവസാനത്തോടെ വീടിന്റെ താക്കോല്‍ കൈമാറും.
25 വര്‍ഷക്കാലം പാര്‍ട്ടിയുടെ കൊല്ലം ജില്ലാ സെക്രട്ടറിയും 10 വര്‍ഷം എം.എല്‍.എയും അഞ്ച് വര്‍ഷം എക്‌സൈസ് തൊഴില്‍ വകുപ്പ് മന്ത്രിയുമായിരുന്നു പി.കെ. ഗുരുദാസന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.