എടക്കരയിൽ ബി.ജെ.പി സി.പി.എം സംഘർഷം; ഏഴ് പേർക്ക് പരിക്ക്

ചാവക്കാട്: എടക്കരയിൽ തെരഞ്ഞെടുപ്പ് ചുവരെഴുത്തിനെ സംബന്ധിച്ച തർക്കത്തെത്തുടർന്ന് ബി.ജെ.പി,സി.പി.എം സംഘർഷത്തി ൽ ഏഴുപേർക്ക് പരിക്ക്. സി.പി.എം പ്രവർത്തകരായ എടക്കര പുന്നയൂർ വില്ലേജ് ഓഫിസിനു സമീപം മഠത്തിലകായിൽ അശോകൻ (44), അശോക​​ െൻറ സഹോദരൻ അപ്പു (24), എടക്കര പൂളന്തറക്കൽ ഷാഫി (38), ബി.ജെ.പി പ്രവർത്തകരായ ചെട്ടിവിളയിൽ അജിത് (20), എടക്കാട്ട് വിവേക് (20), കാവുങ്ങൽ വിബീഷ് (23), ചുകന്നാര്യൻപാടത്ത് രതീഷ് (30) എന്നിവർക്കാണ് പരിക്ക് പറ്റിയത്. ചാവക്കാട് രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ച സി.പി.എം പ്രവർത്തകരിൽ അശോക​​െൻറ തലക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. അപ്പു, ഷാഫി എന്നിവരെ പ്രാഥമിക ചികിത്സക്കു ശേഷം വിട്ടയച്ചു. പരിക്കേറ്റ ബി.ജെ.പി പ്രവർത്തകരെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച്ച രാത്രി 10 ഓടെ എടക്കര പഞ്ചായത്ത് ഓഫിസിന്​ വടക്ക് യുവധാര ക്ലബിന്​ മുന്നിലാണ് സംഭവം. കുറച്ചുദിവസമായി ബി.ജെ.പി, സി.പി.എം പ്രവർത്തകർ തമ്മിൽ ഇവിടെ ചുവരെഴുത്തിനെ ചൊല്ലിയുള്ള സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. റോഡിൽ എഴുതിയതുമായി ബന്ധപ്പെട്ടാണ് തർക്കം രൂക്ഷമായത്. ഒരു വിഭാഗം എഴുതിയത് മായ്​ചും അതിനു മുകളിൽ എഴുതിയുമാണ് തർക്കം തുടങ്ങിയത്. ഇത് സംബന്ധിച്ച് വടക്കേക്കാട് പൊലീസ് ഇരുകൂട്ടരെയും വിളിച്ച് രമ്യതയിലെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് വെള്ളിയാഴ്ച്ച വീണ്ടും പ്രശ്നമുണ്ടായത്.

ക്ലബിന്​ മുന്നിൽ ഇരിക്കുകയായിരുന്ന സി.പി.എം പ്രവർത്തകരെ ബി.ജെ.പി പ്രവർത്തകർ മാരകായുധങ്ങളുമായെത്തി ആക്രമിക്കുകയായിരുന്നെന്ന് സി.പി.എം നേതാക്കളും തങ്ങൾ എഴുതുമ്പോൾ സി.പി.എം പ്രവർത്തകർ വന്ന് ആക്രമിക്കുകയായിരുന്നുവെന്ന്​ ബി.ജെ.പി നേതാക്കളും ആരോപിക്കുന്നു. സംഭവമറിഞ്ഞെത്തിയ വടക്കേക്കാട് സി.ഐ രാജേഷ്കുമാർ, എസ്.ഐ കെ. പ്രദീപ്കുമാർ, മുനക്കക്കടവ് എസ്.ഐ അമീറലി എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്ത് ക്യാമ്പ്​ ചെയ്യുകയാണ്.

Tags:    
News Summary - cpm bjp clash- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.