Posted On
date_range Updated On
date_range തിരുവനന്തപുരത്ത് സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു ; ദൃശ്യങ്ങള്‍ പുറത്ത്
തിരുവനന്തപുരം: കാട്ടാക്കടയില്‍ സി.പി.എം പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമം. കാട്ടാക്കട സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗവും ദേശാഭിമാനി ഏജന്‍റുമായ കുമാറിനെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
ഇന്നുരാവിലെ ആറരയോടെയാണ് സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കുമാറിനെ പിന്നിലെത്തിയ അക്രമി സംഘം വെട്ടി വീഴ്ത്തുകയായിരുന്നു. അക്രമി വാളുമായി പിന്തുടര്‍ന്നെങ്കിലും കുമാര്‍ ഒാടി രക്ഷപ്പെടുകയായിരുന്നു. ഇയാളെ പിന്നീട് നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തന്നെ ആക്രമിച്ചത് എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്ന് കുമാര്‍ ആരോപിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഈ മേഖലയില്‍ സി.പി.എം- എ.സ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.