Posted On
date_range Updated On
date_range കൈയാങ്കളി: പത്തനംതിട്ടയിൽ മുതിർന്ന നേതാക്കൾക്ക് സി.പി.എം താക്കീത്
പത്തനംതിട്ട: സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലെ കൈയാങ്കളിയിൽ മുതിർന്ന നേതാക്കളായ മുൻ എം.എൽ.എ എ. പത്മകുമാറിനും പി.ബി. ഹർഷകുമാറിനും പാർട്ടി താക്കീത്. കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് ജില്ലാ നേതൃത്വത്തിന്റെ നടപടി.
ഇത്തരം നടപടികൾ ആവർത്തിക്കരുതെന്നാണ് താക്കീത്. ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫിസിൽ ഡോ. തോമസ് ഐസക്കിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനം വിലയിരുത്താൻ ചേർന്ന യോഗത്തിൽ നടന്ന കൈയാങ്കളിയാണ് നടപടിക്ക് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.