തിരുവനന്തപുരം: വയനാട്ടിലെ ജനങ്ങൾക്ക് ഒരു ചില്ലിക്കാശ് പോലും സഹായം പ്രഖ്യാപിക്കാതെ കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ ദുരന്തനിവാരണ ബില്ല് പാസാക്കിയിരുന്നു.കേരളത്തിന് ലഭിക്കേണ്ടിയിരുന്ന 153 കോടി രൂപയല്ലാതെ അധികമായി മറ്റൊന്നിനും കേരളത്തിന് അർഹതയില്ലെന്നാണ് കേന്ദ്രസർക്കാർ പാർലമെന്റിൽ പ്രഖ്യാപിച്ചത്.
കേരളം നൽകിയ 2219 കോടി രൂപയുടെ പുനരുദ്ധാരണ പദ്ധതിയെ കുറിച്ച് ഒരു വാക്കു മിണ്ടാൻ കേന്ദ്രത്തിന്റെ അധികാര ധാർഷ്ട്യം കൂട്ടാക്കിയില്ല. കേരളവും വയനാടും ഇന്ത്യയുടെ ഭാഗമാണെന്ന് പോലും അംഗീകരിക്കാത്ത രാഷ്ട്രീയ അന്ധതലാണ് ബി.ജെ.പി സർക്കാറിനെ നയിക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ ജനങ്ങളും ഒറ്റക്കെട്ടായി ചെറുത്തുതോൽപിക്കേണ്ട ദേശവിരുദ്ധ നടപടിയാണ് ബി.ജെ.പിയുടതെന്നും ബിനോയ് വിശ്വം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.