സി.പി.ഐ ഓഫീസ് ആക്രമണം; സി.പി.എം ഏരിയാ സെക്രട്ടറി ഉൾപ്പടെ അഞ്ചുപേർക്കെതിരെ കേസെടുത്തു

കൊച്ചി: സി.പി.ഐ ഓഫീസിന് നേരെ സി.പി.എം പ്രവർത്തകരുടെ ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. സി.പി.എം ഞാറക്കൽ ഏരിയാ സെക്രട്ടറി എ.പി. പ്രിനിൽ ഉൾപെടെ അഞ്ചു സി.പി.എം പ്രവർത്തകർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.


ഞാറക്കൽ സി.പി.ഐ ഓഫീസിൽ ഇന്നലെ വൈകിട്ടോടെയാണ് സി.പി.എം പ്രവർത്തകർ അക്രമം നടത്തിയത്. ഓഫീസിന്റെ ബോർഡ് അടക്കം തകർത്തതായാണ് സി.പി.ഐയുടെ പരാതി.

സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-സി.പി.ഐ കൂട്ടുകെട്ട് വിജയിച്ചതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. ഓഫീസിനകത്ത് കയറി അക്രമം നടത്തിയിട്ടില്ലെന്ന് സി.പി.എം ഏരിയ സെക്രട്ടറി എ.പി. പ്രിനില്‍ പറഞ്ഞു. മോശം പരാമര്‍ശം ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് സി.പി.എമ്മിന്റെ വിശദീകരണം.

Tags:    
News Summary - CPI office attack; A case was registered against five people including CPM area secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.