ലോകായുക്ത ഓർഡിനൻസ്: മന്ത്രിസഭാ യോഗത്തിൽ എതിർപ്പ് പരസ്യമാക്കി സി.പി.ഐ മന്ത്രിമാർ

തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിൽ ലോകായുക്ത ഓർഡിനൻസിലെ തങ്ങളുടെ എതിർപ്പ് പരസ്യപ്പെടുത്തി സി.പി.ഐ മന്ത്രിമാർ. മുന്നറിയിപ്പില്ലാതെ ഓർഡിനൻസ് കൊണ്ടുവന്നതോടെ രാഷ്ട്രീയ ചർച്ച നടത്താനോ ഇതേക്കുറിച്ച് പഠിക്കാനോ അവസരം കിട്ടിയില്ലെന്ന് മന്ത്രിമാർ പറഞ്ഞു.

ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമാണ് എന്നാണ് പാർട്ടിയുടെ അഭിപ്രായമെന്ന് സി.പി.ഐ മന്ത്രിമാർ അറിയിച്ചു.

ഇതോടെ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാർക്ക് മറുപടി നൽകി. ക്യാബിനറ്റ് നോട്ട് നേരത്തെ തന്നെ നൽകിയിരുന്നെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

നാളെ നിയമസഭ ചേരാനിരിക്കെയാണ് മന്ത്രസഭാ യോഗത്തിൽ സി.പി.ഐ മന്ത്രിമാർ എതിർപ്പ് അറിയിച്ചിരിക്കുന്നത്.

Tags:    
News Summary - CPI ministers opposed Lokayukta Ordinance at the cabinet meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.