ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സി.പി.എം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പി. കരുണാകരൻ ഒഴികെ ആറു സിറ്റിങ് എം.പിമാർക്ക് സീറ്റ് നൽകിയപ്പോൾ പുതിയതായി നാലു എം.എൽ.എമാർക്കും സി.പി.എം അവസരം നൽകി. ഇടുക്കിയിൽ ജോയ്സ് ജോർജും പൊന് നാനിയിൽ പി.വി. അൻവറും എൽ.ഡി.എഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർഥികളാവും.
കെ.പി. സതീഷ് ചന്ദ്രൻ- കാസർകോ ട്
- എൽ.ഡി.എഫ് ജില്ലാ കൺവീനർ
- രണ്ട് തവണ സി.പി.എം ജില്ലാ സെക്രട്ടറി.
- തൃക്കരിപ്പൂരിൽ നിന്നു രണ്ട് തവണ എം.എൽ.എ
- നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രി സ്ഥാപക ചെയർമാൻ, എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡൻറും ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു.
പി.കെ. ശ്രീമതി - കണ്ണൂർ
- സിറ്റിങ് എം.പി
കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിൽ ആരോഗ്യ മന്ത്രി. - പയ്യന്നൂർ മണ്ഡലത്തിൽ നിന്നു കാസർകോട്
- തവണ എം.എൽ.എ (2001,2006)
- ക ണ്ണൂർ ജില്ലാ പഞ്ചായത്തിൻെറ ആദ്യ പ്രസിഡന്റ്.
- സി.പി.എം കേന്ദ്രകമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശ ീയ ട്രഷറർ.
പി. ജയരാജൻ - വടകര
- സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി.
- കൂത്തുപറമ്പിൽ നിന്നു മൂന് ന് തവണ നിയമസഭാംഗം (2001, 2006 തിരഞ്ഞെടുപ്പുകളിൽ ജയം. 2001 ലെ വിജയം സുപ്രീം കോടതി റദ്ദാക്കിയതിനെത്തുടർന്നു 2005 ൽ നടത്തിയ ഉപ തിരഞ്ഞെടുപ്പിലും വിജയിച്ചു.)
- എസ്.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറി, ദേശാഭിമാനി മുൻ ജനറൽ മാനേജർ, സാന്ത്വനപരിചരണ സംഘടന ഐ.ആർ.പി.സിയുടെ ഉപദേശക സമിതി ചെയർമാൻ
പ്രദീപ്‌കുമാർ - കോഴിക്കോട്
- സി.പി.എം സംസ്ഥാന കമ്മ ിറ്റിയംഗം.
- 2006 മുതൽ എം.എൽ.എ. ആദ്യജയം കോഴിക്കോട് ഒന്ന് മണ്ഡലത്തിൽ നിന്ന്. (2011 ലും 2016 ലും കോഴിക്കോട് നോർത്ത്).
- എസ്.എഫ്.ഐ മുൻ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, അഖിലേന്ത്യാ വൈസ് പ്രസിഡന്റ്.
- ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറ ി
- കാലിക്കറ്റ് സർവകലാശാല യൂണിയൻ മുൻ ചെയർമാൻ.
വി.പി.സാനു - മലപ്പുറം
- എസ്.എഫ്.ഐ അഖിലേന്ത്യാ പ ്രസിഡന്റ്.
- ആദ്യ മൽസരം.
- എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. 2015ൽ സംസ്ഥാന പ്രസിഡന്റും.
- വളാഞ്ചേരി എം.ഇ.എസ് കോളജിൽ യൂണിയൻ ചെയർമാൻ.
- സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി.സക്കറിയയുടെ മകൻ.
പി.വി.അൻവർ - പൊന്നാനി
- നിലമ്പൂർ എം.എ.ൽഎ.
- യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റായിരുന്നു.
- 2011 നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറനാട്ടിൽ സ്വതന്ത്രനായി മത്സരിച്ചു. 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ എം.ഐ ഷാനവാസിനെതിരെ സ്വതന്ത്രനായി മത്സരിച്ചു. 2016ൽ നിലമ്പൂരിൽ നിന്ന് സി.പി.എം സ്വതന്ത്രനായി എം.എൽ.എ ആയി.
എം.ബി. രാജേഷ് - പാലക്കാട്
- സിറ്റിങ് എംപി.
- പാലക്കാട്ടുനിന്നു രണ്ട് തവണ ലോക്സഭാ അംഗം.
- എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി,
- ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യാ പ്രസിഡന്റുമായിരുന്നു.
- സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം.
പി.കെ. ബിജു - ആലത്തൂർ
- സിറ്റിങ് എംപി.
- ആലത്തൂരിൽ നിന്ന് രണ്ട് തവണ ലോക്സഭാംഗം.
- എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു.
- സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം.
ഇന്നസെൻറ് - ചാലക്കുടി
- പ്രമുഖ നടൻ, സിറ്റിങ് എം.പി.
- കമ്മ്യൂണിസ്റ്റ് കുടുംബത്തിൽ ജനനം.
- 1970ൽ ആർ.എസ്.പിയുടെ ജില്ലാ സെക്രട്ടറി. ഇരിങ്ങാലക്കുട നഗരസഭാംഗവുമായിരുന്നു.
- അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായി 12 വർഷം പ്രവർത്തിച്ചു.
പി. രാജീവ് - എറണാകുളം
- സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, ദേശാഭിമാനി ചീഫ് എഡിറ്റർ.
- മുൻ രാജ്യസഭാ അംഗം. യു.എൻ പൊതുസഭയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പ്രസംഗിച്ചു.
- സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറിയായി.
- ലോക്സഭയിലേക്ക് ആദ്യ മൽസരം. വടക്കേക്കര മണ്ഡലത്തിൽ നിന്നു നിയമസഭയിലേക്കു മൽസരിച്ചിട്ടുണ്ട്.
എ.എം.ആരിഫ് - ആലപ്പുഴ
- 2006 മുതൽ 3 തവണ അരൂർ എം.എൽ.എ
- സി.പി.എം ജില്ലാ കമ്മിറ്റി അംഗം, നോൺ ബാങ്കിങ് ഫിനാൻസ് ആൻഡ് പ്രൈവറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്
- ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം.
- 1991 ൽ ആലപ്പുഴ ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ അരൂക്കുറ്റി ഡിവിഷനിൽ നിന്നു വിജയിച്ചു.
വി.എൻ.വാസവൻ - കോട്ടയം
- സി.പി.എം ജില്ലാ സെക്രട്ടറി
- എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയ പ്രവേശം.
- ഡി.വൈ.എഫ്.ഐ സംസ്‌ഥാനസമിതി അംഗമായിരുന്നു
- പുതുപ്പള്ളിയിൽ നിന്നു രണ്ട് തവണയും കോട്ടയത്തു നിന്നു രണ്ട് തവണയും നിയമസഭയിലേക്കു മൽസരിച്ചു.
- 2006 ൽ കോട്ടയത്തുനിന്ന് നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.
ജോയ്സ് ജോർജ് - ഇടുക്കി
- സിറ്റിങ് എം.പി, സി.പി.എം സ്വതന്ത്രൻ.
- ലോക്‌സഭയിലേക്കു രണ്ടാം മത്സരം
- കെ.എസ്.യുവിലൂടെ തുടക്കം. 1990ൽ തൊടുപുഴ ന്യൂമാൻ കോളജിൽ കെ.എസ്.യു ചെയർമാൻ.
- ഹൈകോടതി അഭിഭാഷകൻ.
കെ.എൻ. ബാലഗോപാൽ - കൊല്ലം
- 2010-16 ൽ രാജ്യസഭാംഗം. വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ നാല് വർഷം (2006-2010) മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി,
- സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം, മുൻ ജില്ലാ സെക്രട്ടറി.
- എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ്, ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
വീണാ ജോർജ് - പത്തനംതിട്ട
- ആറന്മുള സിറ്റിങ് എം.എൽ.എ.
- രണ്ട് വർഷം പത്തനംതിട്ട കാതോലിക്കറ്റ് കോളജിൽ അധ്യാപിക.
- മാധ്യമ പ്രവർത്തകയായിരുന്നു. വിവിധ വാർത്താ ചാനലുകളിൽ പ്രവർത്തിച്ചു. ആറന്മുളയിൽ കന്നിയങ്കത്തിൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
എ. സമ്പത്ത് - ആറ്റിങ്ങൽ
- സിറ്റിങ് എംപി.
- തുടർച്ചയായി രണ്ട് തവണയും ആകെ മൂന്ന് വട്ടവും ആറ്റിങ്ങലിൽ ജയം.
- സി.പി.എം ജില്ലാ കമ്മിറ്റിയംഗം. അന്തരിച്ച പ്രമുഖ സി.പി.എം നേതാവും മുൻ എംപിയുമായ കെ. അനിരുദ്ധൻെറ മകൻ. അഭിഭാഷകൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.