Posted On
date_range Updated On
date_range കടുത്തുരുത്തിയിൽ സി.പി.ഐയും ജോസ് വിഭാഗവും നേർക്കുനേർ
കടുത്തുരുത്തി: സി.പി.ഐയും കേരള കോൺഗ്രസ് ജോസ് വിഭാഗവും കടുത്തുരുത്തി പഞ്ചായത്തിലെ 12ാം വാർഡിൽ നേർക്കുനേർ.
ഇവിടെ കേരള കോൺഗ്രസ് എമ്മിനും സി.പി.ഐക്കും സ്ഥാനാർഥിയുണ്ട്. കഴിഞ്ഞ തവണ കേരള കോൺഗ്രസ് എം മത്സരിച്ചു വിജയിച്ച വാർഡാണിത്. സീറ്റുവിഭജന ചർച്ചയിൽ തർക്കം മൂർച്ഛിക്കുകയും ഈ വാർഡ് ഇരുകൂട്ടരും ആവശ്യപ്പെടുകയായിരുന്നു. കേരള കോൺഗ്രസ് എം ഇവിടെ ഐസക് കൊച്ചുപറമ്പിലിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് പ്രചാരണം ആരംഭിക്കുകയും ചെയ്തു.
തുടർന്ന് സി.പി.ഐ ജോസഫിനെ സ്ഥാനാർഥിയാക്കി നാമനിർദേശ പത്രിക സമർപ്പിച്ചു. ഇരുകൂട്ടരും സ്ഥാനാർഥി പത്രിക പിൻവലിച്ചില്ല. കേരള കോൺഗ്രസ് സ്ഥാനാർഥി രണ്ടില ചിഹ്നത്തിലും സി.പി.ഐ നെൽകതിർ അരിവാൾ ചിഹ്നത്തിലുമാണ് മത്സരിക്കുന്നത്. മനോഹരൻ ചിറപ്പുറത്ത് യു.ഡി.എഫ് സ്ഥാനാർഥിയായും കെ. സജിമോൻ എൻ.ഡി.എ സ്ഥാനാർഥിയായും രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.