തൂങ്ങി മരിച്ച യുവതിക്ക് കോവിഡ്

തിരുവനന്തപുരം: കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് തൂങ്ങി മരിച്ച യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു. പുതിയതുറ സ്വദേശിയായ 25കാരിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.  മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. ജൂലൈ 25 നാണ് ഇവരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 

തിരുവനന്തപുരത്ത് രോഗവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. രോഗികള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പുതിയ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ കൂടി പ്രഖ്യാപിച്ചു. 213 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ ഒരുതരത്തിലുള്ള ലോക്ഡൌണ്‍ ഇളവുകളും ബാധകമായിരിക്കില്ല.

Tags:    
News Summary - covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.