‘സതീശൻ മലയാളക്കരയെ നയിക്കട്ടെ’-​സതീശന് പിന്തുണയുമായി കോ​​ഴിക്കോടും ഫ്ലക്സ്

 കോഴിക്കോട്: യു.ഡി.എഫ് അധികാരം പിടിച്ചാൽ ആരാകും മുഖ്യമന്ത്രി എന്ന ചർച്ചകൾക്കിടെ, നിലവിലെ പ്രതിപക്ഷനേതാവ് വി.ഡി. സതീശന് പിന്തുണയുമായി കോഴിക്കോട് നഗരത്തിൽ ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടു.

‘സേവ് കോൺഗ്രസ് ഫോറം’ എന്ന പേരിലാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.ചൊവ്വാഴ്ച രാത്രിയോടെയാണ് മാവൂർ റോഡ്, പ്രസ്‌ക്ലബ് ജങ്‌ഷൻ, സി.എച്ച്. മേൽപ്പാലം, ഡി.സി.സി ഓഫിസിന് സമീപം എന്നിവിടങ്ങളിൽ ഈ ഫ്ലെക്സുകൾ ഉയർന്നത്.

‘ടൂർണമെന്റ് ജയിച്ചാൽ കപ്പ് വാങ്ങേണ്ടത് ക്യാപ്റ്റനാണ്. അത് സെലക്ടറോ പരിശീലകനോ വാങ്ങുന്നത് എതിർപ്പിനിടയാക്കും. സതീശൻ മലയാളക്കരയെ നയിക്കട്ടെ’ എന്ന വാചകങ്ങളാണ് ഫ്ലെക്സിലുള്ളത്.

നേതൃത്വത്തിലേക്ക് രമേശ് ചെന്നിത്തലയോ കെ.സി. വേണുഗോപാലോ കടന്നുവരുന്നത് അണികൾക്കിടയിൽ പ്രതിഷേധത്തിന് കാരണമാകുമെന്ന പരോക്ഷമായ മുന്നറിയിപ്പും ഇതിലുണ്ട്.

തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, പാർട്ടിയിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഗ്രൂപ്പ് പോര് മുറുകുന്നു എന്ന സൂചനയാണ് ഈ നീക്കം നൽകുന്നത്. സതീശന്റെ നേതൃത്വത്തെ അംഗീകരിക്കണമെന്ന ശക്തമായ വികാരം ഒരു വിഭാഗം പ്രവർത്തകർക്കിടയിലുണ്ടെന്ന് വ്യക്തമാക്കുന്നതാണ് നഗരഹൃദയത്തിലെ ഈ പരസ്യ പിന്തുണ.


Tags:    
News Summary - Flux also supports Satheesan in Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.