കോവിഡ് വാക്സിൻ നാളെ കേരളത്തിലെത്തും

തിരുവനന്തപുരം: ആദ്യഘട്ട കൊവിഡ് വാക്‌സിന്‍ നാളെ കേരളത്തിലെത്തും. ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് നെടുമ്പാശേരിയിലാണ് വാക്‌സിനുമായി ആദ്യ വിമാനം എത്തുക. ട്രക്കുകളിൽ വിമാനത്താവളത്തിലെത്തിച്ച ശേഷം വിതരണ ഹബ്ബുകളിലേക്ക് വിമാന മാർഗമാണ് വാക്സിനെത്തിക്കുന്നത്. ഡൽഹി അടക്കം 13 നഗരങ്ങളിലാണ് ഇന്ന് വാക്സിനെത്തുന്നത്. നാളെ ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് വാക്സിനുമായി നെടുമ്പാശേരിയിൽ ആദ്യ വിമാനമെത്തും. വൈകിട്ട് ആറിന് തിരുവനന്തപുരത്തും വാക്സിൻ എത്തിക്കും.

പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഇന്ന് പുലർച്ചയോടെയാണ് സംസ്ഥാനങ്ങളിലേക്ക് വാക്സിൻ അയച്ചു തുടങ്ങിയത്. പൂജ അടക്കമുള്ള ചടങ്ങുകൾക്ക് ശേഷമാണ് താപനില ക്രമീകരിച്ച ട്രക്കുകളില്‍ വാക്സിൻ പുറത്തെത്തിച്ചത്.

കൊച്ചിയിൽ 3 ലക്ഷം ഡോസും തിരുവനന്തപുരത്ത് 1.35 ലക്ഷം ഡോസും നാളെത്തന്നെ എത്തും. ഓക്സ്ഫോഡ് സർവകലാശായുടെ സഹായത്തോടെ ആസ്ട്രസനേകയുമായി ചേര്‍ന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിച്ച കോവിഷീല്‍ഡ് വാക്സിനാണ് കേരളത്തിലെത്തുന്നത്. ആദ്യഘട്ടത്തില്‍ 4,35,000 ഡോസ് വാക്സിനുകളാണ് എത്തുക.

അടുത്ത ശനിയാഴ്ച കേരളത്തിലടക്കം വാക്സിൻ കുത്തിവെപ്പ് ആരംഭിക്കും.വാക്‌സിന്‍ സൂക്ഷിക്കാനും വിതരണത്തിന് എത്തിക്കാനുമുള്ള സജ്ജീകരണങ്ങള്‍ സംസ്ഥാനം തയാറാക്കിയിട്ടുണ്ട്. അഞ്ച് ലക്ഷം വയര്‍ കൊവിഡ് വാക്‌സിനുകളാണ് ആദ്യഘട്ടത്തില്‍ കേരളം ആവശ്യപ്പെട്ടിരുന്നത്.

പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും വ്യോമമാര്‍ഗം കര്‍ണാല്‍, കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ, ഹബുകളിലേക്കാണ് വാക്‌സിന്‍ എത്തിക്കുന്നത്. പിന്നീട് അവിടെനിന്ന് സംസ്ഥാനങ്ങളിലെ 37 വിതരണ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും.

Tags:    
News Summary - covid vaccine will arrive in Kerala tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.