??????? ?????? ??? ??? ?????????

ലോക്ഡൗൺ നിയന്ത്രണങ്ങൾ സംസ്ഥാനത്ത് തുടരും

തിരുവനന്തപുരം: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ലോക്ഡൗൺ നിയന്ത്രണങ്ങൾ സംസ്ഥാനത്ത് തുടരുമെന്ന് മുഖ്യമന്ത്രി പി ണറായി വിജയൻ. ഹോട്ട്സ്പോട്ട് അല്ലാത്ത ജില്ലകളിൽ ഏപ്രിൽ 20 മുതൽ കേന്ദ്രം ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് സോൺ ആ യി പ്രഖ്യാപിച്ച ജില്ലകളിൽ കർശന നിയന്ത്രണം തുടരും.

പൊതുഗതാഗതം, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം എന്നിവ കേന്ദ്രം നിർത്തിവെച്ചിരിക്കുകയാണ്. ആളുകൾ കൂടുന്ന ചടങ്ങുകളെല്ലാം നിയന്ത്രണത്തിലാണ്. ഇവയെല്ലാം സംസ്ഥാനത്ത് തുടരും.

കേന്ദ്ര ലിസ്റ്റ് അനുസരിച്ച് കാസർകോട്, കണ്ണൂർ, എറണാകുളം, മലപ്പുറം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളാണ് ഹോട്ട്സ്പോട്ടുകളായി കണക്കാക്കിയിട്ടുള്ളത്. ഇതിൽ കോഴിക്കോടിനെ കൂടി ഉൾപ്പെടുത്തും.

കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളെ ഒരുമിച്ച് ഒരു മേഖലയാക്കണം എന്ന അഭിപ്രായമുണ്ട്. ഇത് കേന്ദ്ര സർക്കാറിന് മുമ്പാകെ അവതരിപ്പിക്കും. കാസർകോട് -61, കണ്ണൂർ -45, മലപ്പുറം ഒമ്പത്, കോഴിക്കോട് ഒമ്പത് എന്നിങ്ങനെയാണ് ഇവിടങ്ങളിൽ നിലവിലെ കോവിഡ് ബാധിതരുടെ എണ്ണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ ജില്ലകളിൽ കർശന നിയന്ത്രണം തുടരും.

Tags:    
News Summary - covid updates kerala kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.