ആശ്വാസമുണ്ട്; എന്നാൽ നിയന്ത്രണങ്ങൾ ഒഴിവാക്കരുത്

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുകയും സുഖപ്പെടുന്നവരുടെ എണ്ണം കൂടുകയ ും ചെയ്യുന്നതായാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഇതുകൊണ്ട് നിയന്ത്രണങ്ങൾ ഒഴിവാക്കരുത്.

രോഗി കളുടെ എണ്ണം കുറയുന്നതിനാൽ നിയന്ത്രണങ്ങൾ ഒഴിവാക്കിക്കളയാം എന്ന ധാരണ ചില കേന്ദ്രങ്ങളിലെങ്കിലും രൂപപ്പെട്ടിട്ടുണ്ട്. ഇത് അപകടകരമാണ്.

രാജ്യത്ത് ലോക്ഡൗൺ തുടരുകയാണ്. തുടർന്നുള്ള ദിവസങ്ങളിൽ എങ്ങിനെ വേണമെന്ന് നാളെ രാവിലെ പ്രധാനമന്ത്രി പറയും. അതിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തും നടപടികളെടുക്കും.

ജാഗ്രതയിൽ തരിമ്പും കുറവുവരുത്താനുള്ള അവസ്ഥ നമ്മുടെ മുന്നിലില്ല. വൈറസ് വ്യാപനം എപ്പോൾ, എവിടെയൊക്കെ സംഭവിക്കാം എന്ന് പ്രവചിക്കാനാകില്ല. അതുകൊണ്ട് വിട്ടുവീഴ്ചയില്ലാത്ത നിയന്ത്രണങ്ങൾ തുടരണം -മുഖ്യമന്ത്രി പറഞ്ഞു.

തിങ്കളാഴ്ച 19 പേരാണ് സംസ്ഥാനത്ത് രോഗമുക്തി നേടിയത്. മൂന്ന് പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 178 പേരാണ് ചികിത്സയിലുള്ളത്.

Tags:    
News Summary - covid update press meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.