തൊടുപുഴയിലും കോവിഡ്​ ബാധിതനെ ആശുപത്രിയിലെത്തിക്കാൻ വൈകി

തൊടുപുഴ: ഇടവെട്ടിയിലെ കോവിഡ്​ ബാധിതനായ പതിനേഴുകാരനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതായി ആക്ഷേപം. മുഖ്യമന്ത ്രിയുടെ ഔദ്യോഗിക സ്ഥിരീകരണം വന്നശേഷം മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ജില്ല ആശുപത്രിയിലേക്ക്​ മാറ്റാന്‍ അധികൃതര ്‍ വൈകിയതാണ് വിമര്‍ശനത്തിന് വഴിവെച്ചത്.

എന്നാല്‍, രോഗിയുടെ മെഡിക്കല്‍ ഫലത്തി​​െൻറ റിപ്പോര്‍ട്ട് കിട്ടാന്‍ വൈകിയതും സൗകര്യമൊരുക്കാനുള്ള സാവകാശവുമാണ് വൈകിയതി​​െൻറ കാരണമായി ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. അരമണിക്കൂര്‍ മാത്രമാണ് കാലതാമസമെടുത്തതെന്നും അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് രോഗിയെ ആശുപത്രിയിലേക്ക്​ മാറ്റി.

വിവാദം അനാവശ്യമെന്ന് മന്ത്രി
തിരുവനന്തപുരം: കോവിഡ്​ പോസിറ്റിവായ കോട്ടയത്തെ രോഗികളെ ആശുപത്രിയിലേക്ക് മാറ്റിയെന്നും വിവാദം അനാവശ്യമെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ. വൈകീട്ട്​ അ​േഞ്ചാടെയാണ് പരിശോധനഫലം വന്നത്. അക്കാര്യം രോ​ഗിയെ അറിയിച്ചതാണ്. ആശുപത്രിയിലേക്ക് പോകാൻ തയാറായിരിക്കാനും പറഞ്ഞതാണ്.

ഇതി​​െൻറ പേരിൽ വാർത്തയും പ്രചാരണവും വരുന്ന നേരത്തുതന്നെ ആംബുലൻസ് രോ​ഗിയെ കൊണ്ടുപോകാൻ പുറപ്പെട്ടിരുന്നതായും മന്ത്രി അറിയിച്ചു.

Tags:    
News Summary - covid update kerala -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.