കൊല്ലം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ പ്രസംഗത്തില്‍ റിപ്പോര്‍ട്ട് തേടി കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ വിവാദപരവും അടിസ്ഥാന രഹിതവുമായ പ്രസ്താവന എം.സ്വരാജ് നടത്തിയെന്നാണ് പരാതി. പ്രസംഗം മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനില്‍ നല്‍കിയ പരാതിയിൽ പറയുന്നു.
അയ്യപന്റെ ബ്രഹ്മചര്യമവസാനിച്ചെന്നും മാളികപ്പുറത്തമ്മയുടെ കണ്ണുനീരാണ് പ്രളയമായി നദികളിലൂടെ ഒഴുകി വന്നതെന്നുമായിരുന്നു എം..സ്വരാജിന്റെ പ്രസംഗത്തിലുണ്ടായിരുന്നത്. 2018ൽ എറണാകുളത്ത് വെച്ച് സ്വരാജ് നടത്തിയ പ്രസംഗത്തിനെതിരെയാണ് പരാതി.
വിഷയത്തിൽ കൊല്ലം വെസ്റ്റ് എസ്.എച്ച്.ഒക്കും സിറ്റി പൊലീസ് കമ്മീഷണർക്കും വിഷ്ണു സുനിൽ നേരത്തെ പരാതി നൽകിയിരുന്നു. എന്നാൽ കേസ് എടുക്കാതിരുന്ന സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്. എം.സ്വരാജിന്റെ 2018ലെ പ്രസംഗത്തിന്റെ വിഡിയോ സഹിതമാണ് പരാതി നൽകിയത്. തുടര്‍ന്നാണ് കോടതി പൊലീസിന്റെ റിപ്പോര്‍ട്ട് തേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.