കോവിഡ് മൂന്നാം തരംഗം: മുന്നൊരുക്കങ്ങൾ കർശനമാക്കി കന്യാകുമാരി

നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ നിലവിൽ കോവിഡ് നിയന്ത്രണ വിധേയമാണെങ്കിലും അയൽപക്ക സംസ്ഥാനമായ കേരളത്തിലെ കോവിഡ് വർധനവ് ആശങ്ക പരത്തുന്നതായി മന്ത്രി ടി. മനോ തങ്കരാജി​െൻറ നേതൃത്വത്തിൽ നടന്ന അവലോകനയോഗത്തിൽ ആരോഗ്യ വിദഗ്ധർ ആശങ്ക അറിയിച്ചു. ഇതി​െൻറ അടിസ്ഥാനത്തിൽ ഓണാവധിക്ക് കന്യാകുമാരി ജില്ലയിൽ തിരികെ എത്തുന്ന തൊഴിലാളികൾ ഉൾപ്പെടെ എല്ലാവരെയും കർശനമായി പരിശോധനയ്ക്ക് വിധേയമാക്കും.

ഒരു തവണയോ അല്ലെങ്കിൽ രണ്ട് ഡോസ് കോവിഡ് വാക്സിനേഷൻ എടുത്തതി​െൻറ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ കളിയിക്കാവിള, കാക്കാവിളാ, ചൂഴാൽ, നെട്ട തുടങ്ങിയ പരിശോധന കേന്ദ്രങ്ങൾ വഴി ആൾക്കാരെ ജില്ലയിൽ പ്രവേശിപ്പിക്കൂ. ജില്ലയിൽ മുപ്പത് ശതമാനത്തിൽ കൂടുതൽ പേർക്ക് വാക്സിനേഷൻ നൽകി കഴിഞ്ഞു.

കോവിഡി​െൻറ മൂന്നാം തരംഗം കുട്ടികളെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ ജില്ലയിലെ ഒമ്പത്​ ശിശു സംരക്ഷണ കേന്ദ്രങ്ങളിലും അടിയന്തര നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. ആശുപത്രികളിൽ വേണ്ടത്ര കിടക്കകളും ഓക്സിജൻ സിലിണ്ടറുകളും പ്ലാൻഡുകളും തയ്യാർ നിലയിലാണ്. പൊതുജനങ്ങൾ മാസ്ക് ധരിച്ച് സാമൂഹിക അകലം പാലിച്ച് സർക്കാരി​െൻറ നിർദ്ദേശങ്ങൾ അനുസരിക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു. ജില്ലാ കലക്ടർ എം. അരവിന്ദ്, മെഡിക്കൽ കോളജ് ഡീൻ ഡോ. തിരുവാശകമണി, ഡെപ്യൂട്ടി ഡയറക്ടർ ഡോ. എ. പ്രഹ്ളാദൻ ഉൾപ്പെടെ വിവിധ വകുപ്പ് തല ഉദ്ദ്യോഗസ്ഥർ പങ്കെടുത്തു.

Tags:    
News Summary - covid Third Wave Kanyakumari tightens preparations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-26 02:35 GMT