സ്കൂളുകളിൽ അവശേഷിക്കുന്ന അരി കമ്മ്യൂണിറ്റി കിച്ചണിലേക്ക്

തിരുവനന്തപുരം: കോവിഡ് രോഗ ഭീതിയുടെ പശ്ചാതലത്തിൽ ഒരുക്കുന്ന കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് സ്കൂളുകളിൽ ഉച് ചഭക്ഷണത്തിനുള്ള അരി നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ അനുമതി നൽകി. സ്കൂളുകൾ നേരത്തെ അടച്ചതിനെ തുടർന്ന് ഉച്ചഭക്ഷണത്തിനുള്ള അരി കുട്ടികൾക്ക് വിതരണം െചയ്യാൻ നേരത്തെ നിർദേശിച്ചിരുന്നു. എന്നാൽ സ്കൂൾ അവധിയായതോടെ പല സ്കൂളുകളും അരി വതരണം നടത്തിയിട്ടില്ല.


മുഖ്യമന്ത്രി പ്രഖ്യാപിച്ച കമ്മ്യൂണിറ്റി കിച്ചണിലേക്ക് ആവശ്യമെങ്കിൽ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നോ ജില്ലാ ഭരണകൂടത്തിൽ നിന്നോ ആവശ്യം ഉയർന്നാൽ സ്കൂളുകളിൽ ബാക്കിയുള്ള അരി കൈമാറാനാണ് ഇപ്പോൾ അനുമതി നൽകിയത്. അരിയുടെ അളവ് കൃത്യമായി രേഖപ്പെടുത്തി സ്കൂൾ പ്രഥമാധ്യാപകർ/ എ.ഇ.ഒ/ ഡി.ഇ.ഒ ഇവരിൽ ആരെങ്കിലും തേദ്ദശസ്ഥാപന സെക്രട്ടറി/ ജില്ലാ ഭരണകൂടം ചുമതലപ്പെടുത്തുന്ന പ്രതിനിധിക്ക് അരി കൈമാറണമെന്നും നിർദേശിച്ചിട്ടുണ്ട്.

Tags:    
News Summary - covid rice to community kitchen-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.