കണ്ണൂർ: കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചതോടെ കണ്ണൂർ ഡിപ്പോയിലെ 40 ജീവനക്കാർ ക്വാറന്‍റീനിൽ. രണ്ട് വെഹിക്കിൾ ഇൻസ്പെക്ടർമാരടക്കമാണ് ക്വാറന്‍റീനിലായത്.
വിദേശത്തു നിന്നെത്തിയവരെ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് കൊല്ലത്തേക്ക് കൊണ്ടുപോയ ഡ്രൈവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് കഴിഞ്ഞ 10ാം തീയതി ഈ ഡ്രൈവർ കണ്ണൂർ ഡിപ്പോയിലെത്തയിരുന്നു. ഇതേതുടർന്ന് ബസും ഓഫീസുമടക്കം അണുവിമുക്തമാക്കി.
ബസില്‍ ഡ്രൈവറുടെ കാബിന് വേര്‍തിരിക്കും
കണ്ണൂരിൽ കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ബസുകളില്‍ കൂടുതല്‍ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ മന്ത്രി എ.കെ. ശശീന്ദ്രൻ നിർദേശം നൽകി. ബസുകളില്‍ ഡ്രൈവറുടെ കാബിന് പ്രത്യക സംവിധാനം ഉപയോഗിച്ച് വേര്‍തിരിക്കും.
യാത്രക്കാരില്‍നിന്ന് സുരക്ഷാ അകലം പാലിക്കാനും മാസ്ക്, ഗ്ലൗസ്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കാനും ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും കർശന നിർദേശം നല്കി. ഇതിനാവശ്യമായ സജ്ജീകരണങ്ങള്‍ ബസുകളില്‍ ലഭ്യമാക്കും.
ആദ്യഘട്ടത്തില്‍ കണ്ണൂര്‍, കരിപ്പൂര്‍, നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചും റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചും സർവിസ് നടത്തുന്ന ബസുകളിലായിരിക്കും ഈ സംവിധാനങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.