‘കോവിഡ് ബാധിതർക്ക് സി.പി.എം ജില്ല സെക്രട്ടറി ആശംസ സന്ദേശമയച്ചത് അനുചിതം’

തിരുവനന്തപുരം: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവർക്കും നിരീക്ഷണത്തിലുള്ളവർക്കും സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി ആശംസ സന്ദേശമയച്ചത് അനുചിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

അനാവശ്യമായ ഇടപെടലാണത്. ഏതെങ്കിലുമൊരു തരത്തിൽ ഈ വിവരങ്ങൾ മനസിലാക്കി അത്തരമൊരു ആശംസാ സന്ദേശം ഒരു പൊതുപ്രവർത്തകനും നൽകേണ്ടതില്ല -മുഖ്യമന്ത്രി പറഞ്ഞു.

വീടുകളിലും ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ഫോണുകളിലേക്ക് സി.പി.എം ജില്ല സെക്രട്ടറിയുടെ പേരിൽ ആശംസാ സന്ദേശം ലഭിച്ചതോടെ സ്വകാര്യ വിവരങ്ങൾ ചോർന്നെന്ന പരാതിയും ഉയർന്നിരുന്നു.

Tags:    
News Summary - covid message to covid patients is inappropriate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.